CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 9 Seconds Ago
Breaking Now

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു

57,640 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 4,12,262 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു.

ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1,72,80,844 പേരാണ് ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. 35,66,398 പേരാണ് നിലവില്‍ ഇന്ത്യയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

57,640 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടക50,112, കേരള41,953, ഉത്തര്‍പ്രദേശ്31,111, തമിഴ്‌നാട് 23,310 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ രോഗബാധ. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ 49.52 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 13.98 ശതമാനം കോവിഡ് രോഗികളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.