CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 12 Seconds Ago
Breaking Now

അവര്‍ തങ്ങളെ കണ്ടെത്തും മുമ്പേ പെട്ടെന്ന് സൈക്കിളോടിച്ച് സ്‌കൂട്ടായി ; ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് ഉണ്ണിമായ

സിനിമയില്‍ വരുന്നതിന് മുമ്പുള്ള ഒരു ഷൂട്ടിംഗ് അനുഭവം പങ്കുവച്ച് നടി ഉണ്ണിമായ പ്രസാദ്. ബിഗ് ബി ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന സമയത്തെ ഒരു രസകരമായ സംഭവമാണ് ഉണ്ണിമായ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഫോട്ടോ എടുത്തപ്പോള്‍ ക്യാമറയുടെ ഫ്‌ളാഷ് അടിച്ച് ഷോട്ട് കട്ടായതിനെ കുറിച്ചാണ് ഉണ്ണിമായ പറയുന്നത്.

താനും രണ്ട് സുഹൃത്തുക്കളും കൂടി സൈക്കിളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കറങ്ങാന്‍ ഇറങ്ങിയതായിരുന്നു. അങ്ങനെ വരുമ്പോള്‍ ഷൂട്ടിംഗ് കണ്ട് നിന്നു. മമ്മൂക്കയാണ് മുന്നില്‍. കൈയില്‍ അപ്പോള്‍ ക്യാമറയുണ്ടായിരുന്നു. മമ്മൂക്ക മഴയത്ത് നില്‍ക്കുന്നതിന്റെ ഒരു സ്റ്റില്‍ അപ്പോള്‍ തന്നെ ക്ലിക്കി. ക്യാമറയില്‍ നിന്ന് ഫ്‌ളാഷ് വീണ് ആ ഷോട്ട് കട്ടായി. അമലേട്ടന്‍ (സംവിധായകന്‍ അമല്‍ നീരദ്) ഒച്ചയെടുക്കുന്നത് കേട്ടു. അവര്‍ തങ്ങളെ കണ്ടെത്തും മുമ്പേ പെട്ടെന്ന് സൈക്കിളോടിച്ച് സ്‌കൂട്ടായി എന്നാണ് ഉണ്ണിമായ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.