CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 17 Seconds Ago
Breaking Now

ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും വളര്‍ത്തിയത് സൈബര്‍ ആക്രമണങ്ങള്‍ ; അനാര്‍ക്കലി മരയ്ക്കാര്‍

വളരെ വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ഇപ്പോഴിതാ തനിക്ക് നേരെ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് അനാര്‍ക്കലി പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും വളര്‍ത്തിയത് ഇത്തരം കാര്യങ്ങള്‍ ആണ് അതിനാല്‍ ഇവര്‍ക്ക് നന്ദി പറയണമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ ആക്രമണങ്ങളാണ് ഞാനൊക്കെ ഇന്‍സ്റ്റഗ്രാമില്‍ വലിയ നിലയില്‍ എത്താന്‍ കാരണം. അപ്പോള്‍ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങള്‍ എന്നെ മാനസികമായി ബാധിക്കാന്‍ സമ്മതിക്കാറില്ല.  അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കല്‍ പോലും സൈബര്‍ ആക്രമണങ്ങളില്‍ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോള്‍ പോലും. അനാര്‍ക്കലി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.