CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 52 Minutes 47 Seconds Ago
Breaking Now

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച ബാലന് പിതാവിന്റെ ക്രൂരമര്‍ദനം ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അച്ഛന്‍ കസ്റ്റഡിയില്‍

മട്ടാഞ്ചേരി ചെറലായി കടവില്‍ സുധീറാണ് മകനെ അതി ക്രൂരമായി മര്‍ദ്ദിച്ചത്.

മട്ടാഞ്ചേരിയില്‍ ഓട്ടിസം ബാധിച്ച ബാലന് പിതാവിന്റെ ക്രൂരമര്‍ദനം. ചെറളായിക്കടവ് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മട്ടാഞ്ചേരി ചെറലായി കടവില്‍ സുധീറാണ് മകനെ അതി ക്രൂരമായി മര്‍ദ്ദിച്ചത്. പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാല്‍, സുധീര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുcകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു.

സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയില്‍ ഹാജരാക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.