CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 51 Minutes 47 Seconds Ago
Breaking Now

ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും ഡെല്‍റ്റ വേരിയന്റ് രോഗബാധിതരാക്കിയത് മൂന്ന് പേരെ മാത്രം! വാക്‌സിന്റെ ഫലപ്രാപ്തിയില്‍ ഇതിലും വലിയ തെളിവ് വേണോയെന്ന് ഹെല്‍ത്ത് സെക്രട്ടറി; 25 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ 'ഇന്നു മുതല്‍'!

ഡെല്‍റ്റ വേരിയന്റിന് എതിരെ ആദ്യ ഡോസ് കൊണ്ട് ഫലമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു

ബ്രിട്ടന്റെ സ്വാതന്ത്ര്യ ദിനം ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റില്‍ തട്ടി തകരുമെന്ന അവസ്ഥയിലാണ്. എന്നാല്‍ ഈ വേരിയന്റിനെ തടഞ്ഞ് നിര്‍ത്താന്‍ വാക്‌സിനേഷന് സാധിക്കുമെന്ന തെളിവുമായി രംഗത്ത് വന്നിരിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്. രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ച ശേഷവും ഡെല്‍റ്റ വേരിയന്റില്‍ കൊവിഡ് ബാധിതരായി മാറിയത് കേവലം മൂന്ന് പേര്‍ മാത്രമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 

ഇന്ന് മുതല്‍ ഇംഗ്ലണ്ടിലെ 25 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും പ്രഖ്യാപനം വന്നുകഴിഞ്ഞു. പാര്‍ലമെന്റിലാണ് പദ്ധതി മാറ്റം ഹാന്‍കോക് പ്രഖ്യാപിച്ചത്. വാക്‌സിനേഷന്‍ അസാധാരണ വേഗത്തില്‍ നടക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ഇതുവരെ 30ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് നല്‍കിയിരുന്നത്. 

20-കളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ്-19 അപകടസാധ്യത കുറവാണെങ്കിലും 77% ആളുകള്‍ക്കും ആദ്യ ഡോസ് നല്‍കുന്നതില്‍ എന്‍എച്ച്എസ് വിജയിച്ചിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാക്കുകയാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന സുപ്രധാനമായ കാര്യമെന്ന് എന്‍എച്ച്എസ് മേധാവി സര്‍ സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. 

ബ്രിട്ടന്‍ ഇപ്പോള്‍ ഡെല്‍റ്റ വേരിയന്റിനെതിരെ പരമാവധി വാക്‌സിനേഷന്‍ നടത്തി പ്രതിരോധം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. കെന്റ് വേരിയന്റിനേക്കാള്‍ 40% അധിക വ്യാപനശേഷിയുള്ളതാണ് ഡെല്‍റ്റ വേരിയന്റ്. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ച ശേഷം ഡെല്‍റ്റ വേരിയന്റ് ബാധിച്ച് ആശുപത്രിയിലായത് കേവലം മൂന്ന് പേരാണെന്ന കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. 

വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, മുന്നോട്ട് വന്ന് അത് നേടുകയാണ് വേണ്ടത്. രണ്ടാം ഡോസ് എടുക്കേണ്ടത് സുപ്രധാനമാണ്. ഡെല്‍റ്റ വേരിയന്റിന് എതിരെ സുരക്ഷ ലഭിക്കാന്‍ ഇത് അത്യാവശ്യമാണ്, ഹാന്‍കോക് പറഞ്ഞു. ഡെല്‍റ്റ വേരിയന്റിന് എതിരെ ആദ്യ ഡോസ് കൊണ്ട് ഫലമില്ലെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.