CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 38 Minutes 6 Seconds Ago
Breaking Now

മെക്‌സിക്കോയിലേക്കുള്ള സ്വപ്‌നയാത്ര ഇരട്ടകള്‍ക്ക് ദുരന്തയാത്രയായി! സ്വിമ്മിംഗിനിടെ മുതല കടിച്ച 28-കാരിയെ വെള്ളത്തില്‍ ചാടി സഹോദരി രക്ഷപ്പെടുത്തി; പിടിവിടാനായി മുതലയുടെ മുഖത്ത് ഇടിച്ചു; യുവതി ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍

ഡൈവറായ അനുഭവസമ്പത്തും, ജീവനുകള്‍ രക്ഷിച്ച മുന്‍ അനുഭവങ്ങളുമാണ് ജോര്‍ജിയയെ ഇതിനായി സന്നദ്ധമാക്കിയതെന്ന് പിതാവ്

മുതലയുടെ വായില്‍ നിന്നും സഹോദരി രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് യുവതി മെക്‌സിക്കോയിലെ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍. ബ്രിട്ടീഷ് ഹോളിഡേ യാത്രികര്‍ക്കിടയില്‍ ജനപ്രിയമായ പ്യൂവെര്‍ട്ടോ എസ്‌കോണ്‍ഡിഡോയില്‍ നിന്നും 10 അകലെയുള്ള ലഗൂണില്‍ രാത്രിയില്‍ ഇരട്ട സഹോദരി ജോര്‍ജിയയ്‌ക്കൊപ്പം നീന്തവെയാണ് 28-കാരി മെലിസ ലോറിയെ മുതല കടിച്ചെടുത്ത് വെള്ളത്തിന് അടിയിലേക്ക് കൊണ്ടുപോയത്. 

പിടിവലിക്കിടെ മെലിസ സഹോദരിയെ വിളിച്ചു. ഇതുകേട്ട് വെള്ളത്തിലേക്ക് ചാടി ജോര്‍ജിയ തെരച്ചില്‍ നടത്തിയെങ്കിലും സഹോദരിയുടെ മറുപടിയുണ്ടായില്ല. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മെലിസയെ മുഖം താഴേക്ക് ആയ നിലയില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. സഹോദരിയെ കൈയിലെടുത്ത് ബോട്ടിലേക്ക് നീന്തവെ മുതല വീണ്ടും ഇവരെ അക്രമിച്ചു. 

എന്നാല്‍ ഈ സമയത്ത് ജോര്‍ജിയയുടെ മനഃസാന്നിധ്യം ഇരുവരുടെയും ജീവന്‍ രക്ഷിച്ചു. കടിച്ചുപിടിച്ച മുതലയുടെ മുഖത്ത് പരമാവധി ഇടിച്ച് പിടിവിടുവിക്കുന്നതില്‍ ജോര്‍ജിയ വിജയിച്ചു. രണ്ട് പേര്‍ക്കും ഗുരുതരമായ കടിയേറ്റതായി ഇവരുടെ ബെര്‍ക്ഷയറിലുള്ള അമ്മ വ്യക്തമാക്കി. സഹോദരിമാരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. മെലിസ ഇപ്പോഴും കോമയിലാണ്. 

മെലിസ ജീവനോടെയുണ്ടെങ്കിലും പരുക്കുകള്‍ അപകടകരമാണോയെന്ന് വ്യക്തമല്ലെന്ന് അമ്മ സൂ ലോറി പറഞ്ഞു. മൃഗശാല സൂക്ഷിപ്പുകാരിയായ മെലിസയെ സഹോദരിയാണ് മരണത്തില്‍ നിന്നും രക്ഷിച്ചതെന്ന് പിതാവ് സീന്‍ വ്യക്തമാക്കി. 

ഡൈവറായ അനുഭവസമ്പത്തും, ജീവനുകള്‍ രക്ഷിച്ച മുന്‍ അനുഭവങ്ങളുമാണ് ജോര്‍ജിയയെ ഇതിനായി സന്നദ്ധമാക്കിയതെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രകൃതിദത്തമായ ലഗൂണിലേക്ക് ബോട്ട് യാത്ര ചെയ്ത് എത്തിയ ശേഷമാണ് മുതലയുടെ അക്രമം ഈ സഹോദരിമാര്‍ക്ക് നേരിട്ടത്. രാത്രിയില്‍ വെള്ളത്തില്‍ വ്യത്യസ്തമായ തിളക്കം അനുഭവപ്പെടുന്നതാണ് യാത്രികരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.