CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 13 Seconds Ago
Breaking Now

വിസാ കാലാവധി കഴിഞ്ഞും യുകെയില്‍ തങ്ങുന്നവര്‍ 60,000; യഥാര്‍ത്ഥത്തില്‍ അനധികൃതമായി കഴിയുന്നവരുടെ എണ്ണം പിടിയില്ലെന്ന് ഹോം ഓഫീസ് ഇന്‍സ്‌പെക്ടര്‍മാര്‍; ഹോം സെക്രട്ടറിയുടെ വിവാദ ബില്‍ അടുത്ത ആഴ്ച

രാജ്യത്ത് സമയം കഴിഞ്ഞും വര്‍ഷങ്ങളോളം തങ്ങുന്നവരെ പിന്നീട് നാടുകടത്തുന്നത് ബുദ്ധിമുട്ടായി മാറും

ബ്രിട്ടനില്‍ കാലാവധി കഴിഞ്ഞും അനധികൃതമായി തങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണം 60,000ലേറെയെന്ന് റിപ്പോര്‍ട്ട്. ഗവണ്‍മെന്റ് റിപ്പോര്‍ട്ട് ചോര്‍ന്നതോടെയാണ് രാജ്യത്ത് തങ്ങാന്‍ അവകാശമില്ലാത്തവര്‍ ഈ വിധം താമസിക്കുന്നതായി വ്യക്തമായത്. 

കഴിഞ്ഞ ജൂലൈ വരെ കാലാവധി കഴിഞ്ഞും തങ്ങുന്ന 62,675 പേരെ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് തിരിച്ചറിഞ്ഞിട്ടുള്ളതായി വാച്ച്‌ഡോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും തങ്ങുന്നവരുടെ എണ്ണമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഹോം ഓഫീസിന് ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞവരാണ് കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അതേസമയം യഥാര്‍ത്ഥത്തിലുള്ള ആളുകളുടെ എണ്ണം ഹോം ഓഫീസിന് വ്യക്തമല്ലെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പുറമെ 89,000 വര്‍ക്ക് വിസ റദ്ദാക്കല്‍ കേസുകള്‍ ബാക്ക്‌ലോഗായി കിടക്കുന്നതും വാച്ച്‌ഡോഗ് കണ്ടെത്തിയിട്ടുണ്ട്. 

രാജ്യത്ത് സമയം കഴിഞ്ഞും വര്‍ഷങ്ങളോളം തങ്ങുന്നവരെ പിന്നീട് നാടുകടത്തുന്നത് ബുദ്ധിമുട്ടായി മാറും. പ്രത്യേകിച്ച് ഇവര്‍ ആര്‍ട്ടിക്കിള്‍ 8 മനുഷ്യാവകാശ നയങ്ങള്‍ പ്രയോജനപ്പെടുത്തി നാടുകടത്തുന്നതിനെ നേരിടും. ഹോം സെക്രട്ടറി പുതിയ ഇമിഗ്രേഷന്‍ & അസൈലം ബില്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ഈ വിവരം വെളിച്ചത്ത് വരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.