CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 42 Seconds Ago
Breaking Now

ഇങ്ങനെയുമുണ്ട് തെരഞ്ഞെടുപ്പുകള്‍! ഭരണം പിടിക്കാന്‍ ശ്രമിച്ച് കുറ്റവാളി സംഘങ്ങളും, മയക്കുമരുന്ന് ഗ്യാംഗുകളും; മെക്‌സിക്കോയില്‍ ജീവന്‍ നഷ്ടമായത് 97 രാഷ്ട്രീയക്കാര്‍ക്ക്?

മുനിസിപ്പല്‍ ഗവണ്‍മെന്റുകളുടെയും, പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെയും അധികാരം പിടിക്കുകയാണ് ഇവരുടെ ലക്ഷ്യം

തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല രീതികളിലാണ് അരങ്ങേറുന്നത്. ചില ഇടങ്ങളില്‍ സമാധാനപൂര്‍ണ്ണവും, മറ്റിടങ്ങളില്‍ അക്രമാസക്തവുമാണ് തെരഞ്ഞെടുപ്പുകള്‍. ലോകത്തില്‍ ഏറ്റവും രക്തപങ്കിലമായ തെരഞ്ഞെടുപ്പ് അരങ്ങേറുന്ന ഇടമാണ് മെക്‌സിക്കോ. ഇക്കുറിയും ഇവിടെ സ്ഥിതി വ്യത്യസ്തമല്ല. 

മെക്‌സിക്കോയില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും രക്തപങ്കിലമായ തെരഞ്ഞെടുപ്പെന്ന പേര് നേടിക്കഴിഞ്ഞു. വോട്ടിംസ് സ്‌റ്റേഷനിലേക്ക് വെട്ടിയെടുത്ത തല വലിച്ചെറിയലും, പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് സമീപം മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ് ഇവിടെ നടക്കുന്നത് വോട്ടര്‍മാര്‍ക്ക് നേരെ ഗ്രനേഡ് അക്രമണം നടന്നതില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 

ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ തെരഞ്ഞെടുപ്പാണ് മെക്‌സിക്കോയിലേത്. 97 രാഷ്ട്രീയക്കാരാണ് ഇതിനകം കൊല്ലപ്പെട്ടത്. 935 പേര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റതായും സുരക്ഷാ കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നു. മെക്‌സിക്കോയിലെ സംഘടിത കുറ്റകൃത്യ സംഘങ്ങളും, മയക്കുമരുന്ന് ഗ്രൂപ്പുകളുമാണ് അക്രമങ്ങള്‍ക്ക് പിന്നില്‍. 

മുനിസിപ്പല്‍ ഗവണ്‍മെന്റുകളുടെയും, പ്രാദേശിക സമ്പദ് വ്യവസ്ഥകളുടെയും അധികാരം പിടിക്കുകയാണ് ഇവരുടെ ലക്ഷ്യം. ദിവസേന നടക്കുന്ന തട്ടിക്കൊണ്ടുപോകലും, സ്ഥാനാര്‍ത്ഥികളുടെ കൊലപാതകങ്ങളും, ഭീഷണികളും, ബോംബേറുമാണ് മെക്‌സിക്കോയിലെ പ്രാദേശിക പത്രങ്ങളുടെ പ്രധാന വാര്‍ത്ത. 

ശനിയാഴ്ച വോട്ടിംഗ് ഉപകരണങ്ങള്‍ കൊണ്ടുപോകുകയായിരുന്ന വാഹനങ്ങള്‍ക്ക് നേരെ റോഡ് തടഞ്ഞ് അക്രമം നടത്തിയപ്പോള്‍ അഞ്ച് തെരഞ്ഞെടുപ്പ് ജീവനക്കാരാണ് കൊല്ലപ്പെട്ടത്. അക്രമങ്ങളില്‍ ജനങ്ങളും രോഷാകുലരാണ്. മെക്‌സിക്കോയിലെ ഏറ്റവും അതിക്രമം നടന്ന മേഖലയില്‍ അമ്മ കൊല്ലപ്പെട്ട സ്ത്രീ മേയര്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചത് വന്‍ ഭൂരിപക്ഷത്തിലാണ്.




കൂടുതല്‍വാര്‍ത്തകള്‍.