CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 6 Seconds Ago
Breaking Now

ഫ്രീഡം ഡേ നാലാഴ്ച വൈകിയേക്കാമെന്ന് ആശങ്ക; ബ്രിട്ടനിലെ ദൈനംദിന കൊവിഡ് കേസുകളും, ആശുപത്രി അഡ്മിഷനുകളും 40% വര്‍ദ്ധിച്ചു; ഫിസര്‍ വാക്‌സിന്‍ ലഭ്യതക്കുറവ് വാക്‌സിനേഷന്‍ പദ്ധതിയെ ബാധിക്കുമെന്നും ഭീതി?

30 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായതോടെ ഫിസര്‍ വാക്‌സിന് ആവശ്യം ഏറുകയാണ്

ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ വിലക്കുകള്‍ അവസാനിപ്പിക്കാനുള്ള 'സ്വപ്‌നപദ്ധതി' നാലാഴ്ച നീണ്ടേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രീഡം ഡേ ഉറപ്പിക്കാന്‍ ആവശ്യമായ തോതില്‍ ജനങ്ങള്‍ക്ക് ഡബിള്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള മത്സരത്തില്‍ മന്ത്രിമാര്‍ വിജയിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍. ജൂണ്‍ 21-നകം 50 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം രണ്ടാം ഡോസ് കൊറോണാവൈറസ് വാക്‌സിന്‍ എത്തിക്കാനുള്ള ലക്ഷ്യം സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. 

അതേസമയം ഫിസര്‍ വാക്‌സിന്റെ ലഭ്യത ജൂണില്‍ ഉടനീളം കുറയുമെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്ന ഘട്ടത്തില്‍ രണ്ട് മുതല്‍ നാലാഴ്ച വരെ വിലക്കുകള്‍ പ്രാബല്യത്തില്‍ നിര്‍ത്താന്‍ തന്നെയാണ് അധികൃതരുടെ ആലോചന. വിവാഹങ്ങള്‍ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനും പരിഗണനയുണ്ട്. ഫ്രീം ഡേ വൈകിയാല്‍ മിക്കവാറും സ്‌കൂള്‍ സമ്മര്‍ ഹോളിഡേയുടെ തുടക്കത്തിലേക്ക് നീളാനാണ് സാധ്യത. 

വാക്‌സിന്‍ പദ്ധതി അതിവേഗത്തില്‍ നടപ്പാക്കുന്ന വേളയിലാണ് ഫിസര്‍ വാക്‌സിന്‍ ലഭ്യതക്കുറവ് നേരിടുന്നത്. വാക്‌സിന്റെ ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇതൊരു തിരിച്ചടിയായി മാറുമെന്നാണ് ആശങ്ക. അടുത്ത ഏതാനും ആഴ്ചകളില്‍ വാക്‌സിന്‍ സപ്ലൈ ടൈറ്റായിരിക്കുമെന്നാണ് എംഎസ്പി ഹംസ യൂസഫ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകിനെ അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 

40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആസ്ട്രാസെനെക വാക്‌സിന് പകരം ഫിസര്‍, മോഡേണ വാക്‌സിനുകളില്‍ ഒന്ന് നല്‍കണമെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ കഴിഞ്ഞ മാസം ഉപദേശിച്ചത്. 30 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാര്‍ വാക്‌സിന്‍ പദ്ധതിയുടെ ഭാഗമായതോടെ ഫിസര്‍ വാക്‌സിന് ആവശ്യം ഏറുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.