CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 43 Seconds Ago
Breaking Now

കേരളത്തിന് കൈത്താങ്ങാകുവാന്‍ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ജൂണ്‍ 13 ഞായറാഴ്ച്ച നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന് മികച്ച പ്രതികരണം ; ഉദ്ഘാടനം പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് . മുഖ്യാതിഥി ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് ; ജന്മനാടിന് സ്വാന്ത്വന സ്പര്‍ശമേകുവാന്‍ എല്ലാ സുമനസ്സുകളും പങ്കെടുക്കുക

കോവിഡ് മഹാമാരിയില്‍ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങള്‍ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു തുക സമാഹരിച്ച് നല്‍കുന്നതിനുവേണ്ടി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രായഭേദമന്യേ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചുകൊണ്ട്  ജൂണ്‍ 13 വൈകുന്നേരം 4 മണിക്ക് വെര്‍ച്യുല്‍ പ്ലാറ്റ്‌ഫോമിലൂടെ നൂതന ശൈലിയില്‍ നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന് യുകെ മലയാളികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത് .  നിരവധി കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ള ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇതിനോടകം പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇനിയും മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് (ശനി) രാത്രി 12 ന് മുന്‍പായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തി മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

നൂതനമായ ആശയത്തോടെ  വ്യത്യസ്തതയാര്‍ന്ന രീതിയില്‍ ജന്മനാടിന് സഹായം നല്‍കുവാനായി  നടത്തുന്ന കഹൂട്ട് ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജൂണ്‍ 13 ഞായര്‍ യുകെ സമയം 4 പി എം ന് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ് നിര്‍വ്വഹിക്കും. കൈരളി ടിവിയില്‍ അശ്വമേധം എന്ന പരിപാടിയിലൂടെ ഓര്‍മ്മശക്തിയും വിശകലന പാടവവും കൊണ്ട് ശ്രദ്ധേയനായ ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി. എ ജോസഫ് അധ്യക്ഷത വഹിക്കും. മലയാളം മിഷന്‍ യുകെ സൗത്ത് ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ബേസില്‍ ജോണ്‍ ആശംസയര്‍പ്പിക്കും. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറി എബ്രഹാം കുര്യന്‍ സ്വാഗതവും കഹൂട്ട് ക്വിസ് കോഡിനേറ്റര്‍ ആഷിക് മുഹമ്മദ് നാസര്‍ നന്ദിയും പറയും.

വിപുലമായ വിജ്ഞാനത്തിനുടമയും വിപരീത പ്രശ്‌നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പ്രതിഭയും കൈരളി ടിവിയിലെ അശ്വമേധം, ജയ്ഹിന്ദ് ടിവിയിയിലെ രണാങ്കണം എന്നീ  പ്രോഗ്രാമുകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഗ്രാന്റ് മാസ്റ്റര്‍ ശ്രീ ജി എസ്  പ്രദീപിന്റെ സാന്നിദ്ധ്യത്തിലാണ് കഹൂട്ട് ക്വിസ് മത്സരം നടത്തുന്നത്.

പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്‌സിന്‍ ചലഞ്ച്  നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  നൂതനമായ രീതിയില്‍ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍. ജന്മനാടിന്റെ ഓര്‍മ്മകള്‍ ഹൃദയത്തിലേറ്റി ജീവിക്കുന്ന യുകെയിലെ മലയാളി സമൂഹത്തിന് നാടിന്റെ ഓര്‍മ്മകള്‍ അയവിക്കും വിധം  കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഓണ്‍ലൈനിലൂടെ യാതൊരു വിധ സങ്കീര്‍ണ്ണതകളുമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മത്സരം നടത്തി ഫണ്ട് സ്വരൂപിക്കുക എന്ന  ഉദ്യമമാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. 10 പൗണ്ട് മാത്രം പ്രവേശന ഫീസായി ഈടാക്കുന്ന  ഈ ക്വിസ് മത്സരത്തില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതി തീരുമാനിച്ചിരിക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. അതിവേഗം ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കുന്നവരാണ്  വിജയികളാകുന്നത്. സൂമില്‍ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഡിവൈസിന് പുറമെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റര്‍നെറ്റ് എനേബിള്‍ഡ്  സ്മാര്‍ട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നല്‍കുന്ന വിജയികള്‍ക്ക് ഒന്നാം സമ്മാനം £100, രണ്ടാം സമ്മാനം £75 , മൂന്നാം സമ്മാനം £50 എന്നീ ക്രമത്തില്‍ സമ്മാനങ്ങളും നല്‍കുന്നതാണ്. കര്‍മ്മ കലാകേന്ദ്ര, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ്, നിള ഫുഡ്‌സ് തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ മാറോട് ചേര്‍ത്ത് കോവിഡ് ദുരിതത്തില്‍ വിഷമിക്കുന്ന  നമ്മുടെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വനമേകുവാനായി കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ  വെളിച്ചം പകര്‍ന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന ഈ ക്വിസ് മത്സരത്തില്‍ എല്ലാ സുമനസ്സുകളും  പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ്, കഹൂട്ട് ക്വിസ് മത്സരം കോര്‍ഡിനേറ്റര്‍ ആഷിക് മുഹമ്മദ് നാസര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന സംഘാടക സമിതി അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്.

രാജി രാജന്‍: 07940 355689

ദീപ സുലോചന:07715299963

ബിന്ദു കുര്യന്‍: 07734 697927

വിനീത ചുങ്കത്ത്.07799382259

 

രാജി രാജന്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.