CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 22 Seconds Ago
Breaking Now

സേവനം യുകെ യുടെ ചതയദിന പ്രാര്‍ത്ഥന ജൂണ്‍ 29ന്. പ്രശസ്ത ആയുര്‍വേദ ഡോക്ടറും സൈക്കാര്‍ട്ടിസ്റ്റും ആയ ഡോ. ബിനോയ് എന്‍ ജെ മുഖ്യ പ്രഭാഷകന്‍

ലോകത്തോട്  നവോത്ഥാനം അരുളിയ മഹാപുരുഷന്റെ  പിറവിദിനത്തില്‍ സേവനം യു കെ നടത്തി വരുന്ന ചതയദിന പ്രാര്‍ത്ഥനായജ്ഞം  മിഥുന മാസത്തിലെ ചതയദിനമായ ജൂണ്‍ 29 ന് വൈകുന്നേരം 5:30 മുതല്‍ ZOOM ലൂടെ അറിയപ്പെടുന്ന ആയുര്‍വേദ ഡോക്ടറും , സൈക്കിയാട്രിസ്റ്റും , കൗണ്‍സിലിംഗ് വിദഗ്ദ്ധനും, എഴുത്തുകാരനും, ആയ  Dr. NJ ബിനോയിയുടെ മുഖ്യ പ്രഭാഷണത്തോടു കൂടി നടക്കും. പ്രാര്‍ത്ഥനക്കു സേവനം യുകെ യുടെ മുന്‍ കണ്‍വീനര്‍ ശ്രീ സാജന്‍ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

പ്രാര്‍ത്ഥന ഓരോ വ്യക്തിയുടെയും ജീവിതത്തിലെ അമൂല്യ ഘടകമാണ്, അതിലൂടെ ഭൗതികവും ആത്മീയവുമായ ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്ന് 

സംഘര്‍ഷ പൂരിതമായ മനസുകള്‍ സമൂഹത്തിലാകമാനം ആശങ്കയും വിദ്വേഷവും പടര്‍ത്തുകയാണ് . ഒരു നേരിയ തീപ്പൊരി പതിച്ചാല്‍ ആളിക്കത്തുന്ന മാനസിക തലത്തിലേക്ക് വ്യക്തികളും സമൂഹവും പരിവര്‍ത്തനപ്പെട്ടിരിക്കുന്നു.

മാനസിക സമ്മര്‍ദം മാനവരാശിയെ ആകെമാനം അലട്ടുന്നു എന്നുള്ളതില്‍ സംശയമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കിനിടയില്‍ മനഃശാന്തി ലഭിക്കുവാനും, ഗുരുവിനെ അറിയുവാനും, ഈശ്വരന്റെ സാന്നിദ്ധ്യം ശരീരം, മനസ്സ്, ബുദ്ധി എന്നീ തലങ്ങളില്‍ മനസിലാക്കുവാനും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച  വ്യക്തിത്വങ്ങളുടെ പ്രഭാഷണ പരമ്പരകള്‍ ആണ് ഓരോ ചതയദിനത്തിലും സേവനം യുകെ സംഘടിപ്പിച്ചിരിക്കുന്നത്. 

 

യുകെ യിലെ അറിയപ്പെടുന്ന ഭജന്‍സ് ഗായകന്‍ ശ്രീ സദാനന്ദന്‍ ദിവാകരനും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ സജീഷ് ദാമോദരന്റെയും നേതൃത്വത്തില്‍ 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗുരു ഭക്തര്‍ ആണ് 

പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു വരുന്നത്.  

ബഹുമാന്യനായ ഡോക്ടറുടെ  വാക്കുകള്‍ ശ്രവിക്കുവാനും ഒരുമിച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനും എല്ലാ ഗുരു വിശ്വസികളെയും സ്‌നേഹാദരവുകളോടെ ക്ഷണിക്കുകയാണ്.

 

 

Join Zoom Meeting

https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245

Passcode: Sevanamuk

 




കൂടുതല്‍വാര്‍ത്തകള്‍.