CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 12 Minutes 45 Seconds Ago
Breaking Now

യുകെയിലെ ചിറ്റാരിക്കാല്‍ സംഗമം സൂം വഴി ; വിവരങ്ങള്‍ അന്വേഷിച്ചും സ്‌നേഹം പങ്കിട്ടും അവര്‍ ഒരുമിച്ചു കൂടി

കോവിഡ് മഹാമാരിയുടെ ഈ അവസരത്തിലും അന്യോന്യം കുശലം പറയാനും കാര്യങ്ങള്‍ അന്വേഷിക്കുവാനും പിന്നെ പുതിയ അംഗങ്ങളെ പരിചയപ്പെടാനും ഒക്കെകൂടി ചിറ്റാരിക്കാല്‍ സംഗമം യുകെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഒത്തുകൂടല്‍ സൂം വഴി കഴിഞ്ഞ മെയ് മുപ്പതാം തിയതി വളരെ ഭംഗിയായി നടന്നു.  കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍ എന്ന  ഗ്രാമത്തിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നും യുകെയില്‍ ഏകദേശം 80 കുടുംബങ്ങള്‍ കുടിയേറി വന്നിട്ടുണ്ട്. ഈ കോവിഡ്  മഹാമാരിയിലും താന്‍ ജനിച്ചു വളര്‍ന്ന നാടിന്റെ സംസ്‌കാരം ഇവിടെ വന്നും തുടര്‍ന്ന് കൊണ്ട് പോകണം എന്ന ആശയത്തോടെയാണ് ഈ ഒരു വലിയ വാട്‌സാപ്പ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചു വരുന്നത്. ഈ മഹാമാരികാലത്തു യുകെയില്‍ ലോക്ടൗണ്‍ നിലനില്‍ക്കുന്ന അവസരത്തില്‍ ഒരു ഒത്തുചേരല്‍ ഉടനെ നടത്താന്‍ സാധിക്കില്ല എന്ന് കണ്ടതിനാലാണ് സൂം വഴി ഒരു വ്യര്‍ച്വല്‍ ഒത്തുകൂടാന്‍  നടത്തിയത്. ജിബു  ജോക്കബ് നടുവിലേക്കൂറ്റ് സൂം വഴി എല്ലാവരെയും ക്ഷണിച്ചു. ഷിന്റോ ജോസ് തെക്കേപറമ്പില്‍ സംഗമത്തിന്റെ മോഡറേറ്റര്‍ ആകുകയും ഷിജു തോമസ് മാടത്തിന്മ്യാലില്‍ സ്വാഗതവും പറഞ്ഞു. ബെന്നി അഗസ്റ്റിന്‍ കിഴക്കേല്‍ എല്ലാവരെയും പരിചയപ്പെടുത്തി. സിസ്റ്റര്‍ ലിറ്റി പുതുപ്പറമ്പികുന്നേല്‍ മുഖ്യഅതിഥിയായിരുന്നു. തദവസരത്തില്‍ ചിറ്റാരിക്കാലില്‍ നിന്നും കോവിഡ് മഹാമാരിക്കിരയായവരെ ഓര്‍ക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. 

അന്യോന്യം പരിചയപ്പെടാനും സ്‌നേഹബന്ധങ്ങള്‍ നിലനിര്‍ത്തുവാനും ആവശ്യഘട്ടങ്ങളില്‍ ചാരിറ്റി ചെയ്യുവാനും നാട്ടിലെ എല്ലാ വിധ വാര്‍ത്തകളും അന്യോന്യം അറിയിക്കുവാനും വേണ്ടി ആണ് ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് കൂട്ടായി പ്രവര്‍ത്തിക്കുന്നത്. ഈ വാട്‌സാപ്പ് സംഗമം  ജാതി മതരാഷ്ട്രീയത്തിനതീതമായി നിലനില്‍ക്കുകയും എല്ലാ മതങ്ങളെയും രാഷ്രീയപാര്ടികളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ യാതൊരുവിധ രാഷ്ട്രീയ പോര്വിളികളോ മതനിന്ദയോ, വ്യക്തിപരമായ അധിക്ഷേപങ്ങളോ ഉണ്ടാകാതിരിക്കാന്‍ ഈ ഗ്രൂപ്പ് പ്രത്യകം ശ്രദ്ധിക്കുന്നുണ്ട്.  

കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ചിറ്റാരിക്കാലില്‍ നിന്നും യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍  പഠിക്കുവാന്‍ വന്നിരിക്കുന്ന കുട്ടികളെ ജോലി കിട്ടുവാന്‍ സഹായിക്കുകയും താമസസൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. 

അംഗങ്ങളുടെ ആഗ്രഹപ്രകാരം ഉടനെ തന്നെ ഒരു സംഗമമോ അല്ലെങ്കില്‍ ഒരു ഹോളിഡേ പരിപാടിയോ നടത്തുവാന്‍  തീരുമാനിച്ചു.അടുത്ത സംഗമം ബിര്‍മിങ്ഹാമില്‍ വച്ച് നടത്തുവാന്‍ ജിബു  ജേക്കബ്,ഷിന്‌ടോ ജോസ്, ഷിജു തോമസ്, ബെന്നി അഗസ്റ്റിന്‍ എന്നിവരെയും ഹോളിഡേ ഒത്തുകൂടാന്‍ നടത്തുവാന്‍ മൈക്കിള്‍ കുരിയന്‍ പുള്ളോലിനെയും ഉത്തരവാദിത്വം  ഏല്‍പ്പിച്ചു.

കഴിഞ്ഞ ഏഴു വര്‍ഷമായി ആറു  സംഗമങ്ങള്‍ നടത്തുവാനും ആറു ചാരിറ്റി ചെയ്യുകയും ചെയ്തതിന്റെ ചാരിതാര്‍ത്ഥത്തില്‍ ഇനിയും എത്രയും പെട്ടെന്ന് ഒരു സംഗമം നടക്കട്ടെ എന്ന് ആശംസിക്കുകയും ഇനിയും പറ്റുന്നരീതിയില്‍ ചാരിറ്റി ചെയ്യുവാന്‍ സാധിക്കട്ടെ എന്നും ഗ്രൂപ്പ് അംഗങ്ങള്‍ അഭിപ്രായം പറയുകയും ചെയ്തുകൊണ്ട് ഈ ആറാമത് ചിറ്റാരിക്കാല്‍യുകെ സംഗമം സമാപിച്ചു. 

 

(ബെന്നി അഗസ്റ്റിന്‍)

 




കൂടുതല്‍വാര്‍ത്തകള്‍.