CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 58 Seconds Ago
Breaking Now

10 കുഞ്ഞുങ്ങളെ പ്രസവിച്ച് ലോക റെക്കോര്‍ഡ് അടിച്ച കഥ 'ശുദ്ധവ്യാജം'; ഗര്‍ഭിണിയായെന്ന് കഥ മെനഞ്ഞുണ്ടാക്കിയത്; 37-കാരിയെ പരിശോധനയ്ക്ക് വിധേയമാക്കി സ്ഥിരീകരിച്ച് അധികൃതര്‍

പരിശോധനയ്ക്ക് ശേഷം അടുത്ത കാലത്തൊന്നും സ്ത്രീ ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

പത്ത് കുഞ്ഞുങ്ങളെ ഒറ്റയടിക്ക് പ്രസവിച്ച് ലോകറെക്കോര്‍ഡ് സ്ഥാപിച്ചെന്ന സൗത്ത് ആഫ്രിക്കന്‍ സ്ത്രീയുടെ വാദങ്ങള്‍ വ്യാജമെന്ന് തെളിഞ്ഞു. ഗര്‍ഭം ധരിച്ചെന്ന വാദം ഇവര്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. 

പ്രെട്ടോറിയയില്‍ ഈ മാസം ഏഴ് ആണ്‍കുട്ടികളെയും, മൂന്ന് പെണ്‍കുട്ടികളെയും പ്രസവിച്ചെന്നാണ് 37-കാരി ഗൊസിയാം സിതോള്‍ അവകാശപ്പെട്ടത്. എന്നാല്‍ പിതാവ് തെബോഹോ സോടെട്‌സി ഈ പ്രസവത്തില്‍ സംശയം പ്രകടിപ്പിച്ചു. കുട്ടികളെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും, കാമുകി പണമുണ്ടാക്കാന്‍ വ്യാജ വാദം ഉന്നയിക്കുന്നതാണെന്നും ഇയാള്‍ ആരോപിച്ചു. 

ഇതോടെ സിതോളിനെ കണ്ടെത്തിയ പോലീസ് ഇവരെ സൈക്യാട്രിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പത്ത് കുട്ടികളെ പ്രസവിച്ച സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ നടത്തിയ അന്വേഷണം അടുത്ത കാലത്തൊന്നും സിതോള്‍ പ്രസവിച്ചിട്ടില്ലെന്ന് തെംബിസെ ഹോസ്പിറ്റലില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. 

പരിശോധനയ്ക്ക് ശേഷം അടുത്ത കാലത്തൊന്നും സ്ത്രീ ഗര്‍ഭം ധരിച്ചിട്ടില്ലെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സിതോള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. അതേസമയം സിതോളിന്റെ വാദങ്ങളുടെ ആധികാരികത പരിശോധിക്കാതെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സിയുടെ എഡിറ്റര്‍ മാപ്പ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.