CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 6 Minutes 11 Seconds Ago
Breaking Now

രണ്ടു വാക്‌സിനും ലഭിച്ച പ്രവാസികള്‍ കേരളത്തിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് കേരള കോണ്‍ഗ്രസ് ; മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കുമെന്ന് ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും എംഎല്‍എമാരും ഉറപ്പു നല്‍കി

പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ ആധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ സി എ ജോസഫ് സ്വാഗതം പറയുകയും , ടോമിച്ചന്‍ കൊഴുവനാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും , ജിജോ അരയത് നന്ദി പറയുകയും ചെയ്തു

രണ്ടു വാക്‌സിനും ലഭിച്ച വിദേശ മലയാളികള്‍ ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍ രണ്ടോ മൂന്നോ ആഴ്ച  അവധി കിട്ടി  നാട്ടിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന് പ്രവാസി മലയാളികള്‍ക്ക് വേണ്ടി പ്രവാസി കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാനും ഇടതുപക്ഷ മുന്നണി നേതാവുമായ ജോസ്  കെ മാണിക്കും , കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും , എം എല്‍ എ മാര്‍ക്കും നിവേദനം നല്‍കി. കേരളാ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ യുകെയുടെ  ആഭ്യമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തിലാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി   മാനുവല്‍ മാത്യു ഈ അവശ്യമുന്നയിച്ചു പ്രമേയം അവതരിപ്പിച്ചത്   .

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍  കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി  സ്വന്തം മാതാപിതാക്കളെയോ ബന്ധുക്കളെയോ  കാണാന്‍  നാട്ടിലെത്താന്‍ സാധിക്കാത്ത  ലക്ഷക്കണക്കിന് മലയാളികളാണ് ലോകമെമ്പാടുമായി ചിതറിക്കിടക്കുന്നത് . പ്രമേയത്തില്‍ അവതരിപ്പിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തു മുഖ്യമന്ത്രിയുമായി ഈ വിഷയം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യുമെന്ന് പാര്‍ട്ടി ചെയര്‍മാനും മന്ത്രി റോഷി അഗസ്റ്റിനും , എം എല്‍ എ മാരും മറുപടി പ്രസംഗത്തില്‍  ഉറപ്പു നല്‍കി . 

ത്രിതല പഞ്ചായത്തിലും തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണിയെ വിജയിപ്പിക്കാന്‍ കഠിന പ്രയത്‌നം നടത്തിയ എല്ലാ ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരെയും , പ്രത്യേകിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉദ്ഘടനപ്രസംഗത്തില്‍  ജോസ് കെ മാണി അഭിനന്ദിച്ചു . കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി  എടുത്ത നിലപാട് ശരിയാണ് എന്ന് തെളിയിക്കുന്നതായി ഈ കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പ് ഫലം  എന്ന് ജോസ് കെ മാണി വ്യക്തമാക്കി . 

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിലേക്ക് വളരെയധികം ആളുകളാണ്  ഒഴുകിയെത്തുന്നത് .ആദ്യകാലങ്ങളില്‍  പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങളില്‍ കോടതിയില്‍ നിന്നുപോലും തിരിച്ചടി കിട്ടിയിട്ടും അതില്‍ അടിപതറാതെ പാര്‍ട്ടിയെ മുന്നോട്ടു നയിച്ച പാര്‍ട്ടി ചെയര്മാന്  ജോസ് കെ മാണി തക്കതായ സമയത്തു തക്കതായ തീരുമാനമെടുത്തു മുന്നോട്ടു പോയതാണ് ഈ പാര്‍ട്ടിയുടെ ഇന്നത്തെ വിജയത്തിന് അടിസ്ഥാനമെന്നു റോഷി അഗസ്റ്റിന്‍ സ്വീകരണ സമ്മേളനത്തിന് മറുപടിയായി  പറഞ്ഞു . പാര്‍ട്ടിയുടെ എല്ലാ പ്രതിസന്ധിയിലും  കൂടെ നില്‍ക്കുമെന്ന് കരുതിയവര്‍   പാര്‍ട്ടി വിട്ടു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും ജോസ് കെ മാണി തകര്‍ന്നില്ല . കൂടെ നിന്ന് ഞങ്ങള്‍ക്ക് ധൈര്യം  തന്നു ഞങളെ നയിച്ചു എന്നും, കേരളത്തില്‍നിന്നു ഒരു കേരളാ കൊണ്‌ഗ്രെസ്സ് മാത്രമേ ഉള്ളു, അംഗീകാരമുള്ള ഒരു പാര്‍ട്ടി ,  അത് നയിക്കാന്‍ ജോസ് കെ മാണിക്ക്  സാധിക്കും എന്ന്  റോഷി പറഞ്ഞു . 

കുട്ടനാടിനെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ് , അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായതെല്ലാം ചെയ്യും . 

 കാര്‍ഷിക മേഖലക്ക് നേത്ത്ര്വം നല്‍കിയ  മാണിസാറിന്റെ പേരില്‍  ജലസേചനവകുപ്പില്‍  കെ  എം മാണി  ഊര്‍ജിത കാര്‍ഷിക ജലസേചന  പദ്ധതി രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് അപ്പാടെ അംഗീകരിച്ചത് എനിക്ക് അഭിമാനകരമായി തോന്നിയെന്ന്   റോഷി അഗസ്റ്റിന്‍ പറഞ്ഞു .

കേരളാ രാഷ്ട്രീയത്തില്‍ നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് പാര്‍ട്ടി  സംസ്ഥാന ജനറല്‍  സെക്രട്ടറിയും എം പി യുമായ തോമ്‌സ് ചാഴികാടന്‍ പറഞ്ഞു . ആത്യന്തികമായി ജോസ് കെ മാണിയുടെ നേത്ത്ര്വത്തില്‍ എടുത്ത എല്ലാ തീരുമാനവും ശരിയായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു എന്നും എം പി പ്രസംഗത്തില്‍ സൂചിപ്പിച്ചു   . കേരളാ കോണ്‍ഗ്രസ് പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എം എല്‍ എ മാരുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും  പ്രവര്‍ത്തനം ആദ്യനിയമസഭാ യോഗത്തില്‍ത്തന്നെ ജനശ്രദ്ധയാകര്ഷിച്ചു എന്നും  ചാഴികാടന്‍ പറഞ്ഞു . 

കേരളാ രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസിനെ  അപ്രസ്‌കതമാക്കാന്‍ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണ് കേരളാ കോണ്‍ഗ്രെസ്സിനുള്ളതെന്നു ചീഫ് വിപ്പ് ഡോക്ടര്‍  എന്‍ ജയരാജ്  സ്വീകരണത്തിന് മറുപടിയായി  പറഞ്ഞു . മന്നത്തു പദ്മനാഭന്‍ തിരികൊളുത്തിയ  കേരളാ കോണ്‍ഗ്രസിന് പ്രതിസന്ധികളും പ്രശ്‌നവുമൊക്കെ ഉണ്ടാവാം , പക്ഷെ ഈ പാര്‍ട്ടിയുടെ ആയുസ്  ഇല്ലാതാക്കാന്‍ ആര്  ശ്രമിച്ചാലും അത് നടക്കില്ല എന്നും ഡോക്ടര്‍ ജയരാജ് സൂചിപ്പിച്ചു .പാര്‍ട്ടിക്ക് പാലായില്‍ പരാജയം ഉണ്ടായത്തില്‍ നമുക്കെല്ലാം വേദനാജനകമായിരുന്നു  . അടുത്ത അഞ്ചുകൊല്ലം കൊണ്ട് പാര്‍ട്ടിയുടെ  ഘടനയിലും ശൈലിയിലും മാറ്റം വരുത്തി നേതൃത്വപരമായ പാടവം കൊണ്ട് പാര്‍ട്ടിയെ മുന്നോട്ടു നയിക്കാന്‍  ജോസ് കെ മാണിക്ക്  കഴിയും എന്ന കാര്യത്തില്‍ സംശയമില്ല എന്നും ഡോക്ടര്‍ ജയരാജ് പറഞ്ഞു .

എം എല്‍ എ മാരായ അഡ്വ ജോബ് മൈക്കിള്‍ , അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , അഡ്വ. പ്രമോദ് നാരായണന്‍ , പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ സ്വീകരണയോഗത്തില്‍ സംസാരിച്ചു . 

രണ്ടു കാബിനറ്റ് റാങ്കുള്ള ഒരു പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ മാറ്റിയെടുക്കാന്‍  നേത്ത്ര്വത്തിന് കഴിഞ്ഞുവെന്ന് ജോബ് മൈക്കിള്‍ എം എല്‍ എ  പറഞ്ഞു . പ്രവാസജീവിതം നയിക്കുന്ന പ്രവാസികള്‍ സ്വന്തം വീടും നാടും വിട്ടു ജീവിതം കരുപ്പിടിപ്പിക്കാന്‍ വേണ്ടി പണിയെടുക്കുമ്പോഴും മനസ്സില്‍ ഈ നാടും നാട്ടുകാരും , തങ്ങളെ തങ്ങളാക്കി മാറ്റാന്‍  സഹായിച്ച രാഷ്ട്രീയ  പ്രസ്ഥാനത്തോടും കാണിക്കുന്ന  സ്‌നേഹവും ആത്മാര്‍ത്ഥതക്കും ഹൃദ്യമായ അഭിവാദ്യം നേരുന്നുവെന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ പറഞ്ഞു. മാണി സാര്‍ കാണിച്ചു തന്ന  നിയമസഭാപ്രവര്‍ത്തനം  വഴി ഏറ്റവും താഴെ തട്ടിലുള്ള പാവപ്പെട്ടവരുടെ ക്ഷേമത്തിനായി  പ്രവര്‍ത്തിക്കുമെന്ന് പ്രമോദ് നാരായണന്‍ എം എല്‍ എ പറഞ്ഞു .               

പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍ ആധ്യക്ഷ്യം  വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറിമാരായ    സി എ  ജോസഫ്  സ്വാഗതം പറയുകയും , ടോമിച്ചന്‍ കൊഴുവനാല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും , ജിജോ അരയത്  നന്ദി പറയുകയും ചെയ്തു . പ്രവാസി കേരളാ കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ഘടകം പ്രസിഡന്റ്  രാജു കുന്നക്കാട് ആശംസ പ്രസംഗം നടത്തി. 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും  55 അംഗ നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെയും  നേത്ത്ര്വത്തിലാണ് പരിപാടികള്‍ നടത്തിയത് . ഇന്ത്യന്‍ സമയം ഒമ്പതുമണിക്ക് തുടങ്ങിയ യോഗം അര്‍ധരാത്രി പിന്നിട്ടിട്ടും തുടരുകയും ജനപങ്കാളിത്തംകൊണ്ട് യോഗം  വലിയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു . 

കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ കെ എം മാണിയുടെയും , എട്ടാം ചരമവാര്‍ഷിക ദിനം കൂടി ആയിരുന്ന    മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ  നാരായണക്കുറുപ്പ്  , സി എഫ് തോമസ് എന്നിവരുടെ സ്മരണ നിലനിറുത്തിയും  , യു കെ യില്‍ നിന്ന് മരണമടഞ്ഞ പ്രവാസി കേരളാ കോണ്‍ഗ്രസ്  പ്രവര്‍ത്തകരയുമൊക്കെ  ഓര്‍മ്മിച്ചുകൊണ്ടാണ് ഈശ്വരപ്രാര്ഥനയോടെ  സ്വീകരണയോഗം ആരംഭിച്ചത് . 

 

 




കൂടുതല്‍വാര്‍ത്തകള്‍.