CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 26 Seconds Ago
Breaking Now

കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റ്; കേരളത്തിലെ ഇളവുകള്‍ക്കെതിരെ കോണ്‍ഗ്രസ് വക്താവ്

ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെന്നങ്കില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കേരളത്തില്‍ ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവുമായി മനു അഭിഷേക് സിങ്‌വി.ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെന്നങ്കില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളം കോവിഡ് കിടക്കയിലാണെന്ന് ട്വീറ്റില്‍ പറയുന്നു.

നേരത്തെ ലോക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരനും രംഗത്തെത്തിയിരുന്നു. ബക്രീദിന് സര്‍വത്ര ഇളവ്, ഓണത്തിനും ക്രിസ്മസിനും അടച്ചിടല്‍ എന്നു പറയുന്നതിലെ യുക്തി എന്താണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

സര്‍ക്കാര്‍ എല്ലാവരുടേതുമാകണം, എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണണം. പിടിവാശി ഉപേക്ഷിച്ച് അശാസ്ത്രീയ ലോക്ഡൗണ്‍ രീതിയില്‍ നിന്ന് പിന്‍മാറാന്‍ കേരള സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

അതേസമയം പെരുന്നാള്‍ പ്രമാണിച്ച് കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.