CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 3 Seconds Ago
Breaking Now

അമ്മയും മകളും കശ്മീരിലേക്ക് ; വിവാഹ വാര്‍ഷിക സമ്മാനമായി ലഭിച്ച ബുള്ളറ്റില്‍ ; കുടുംബത്തിന് സോഷ്യല്‍മീഡിയയുടെ കൈയ്യടി

ബൈക്കില്‍ കശ്മീരിലേക്കുള്ള യാത്രയ്ക്ക് കൂട്ടായി മകള്‍ മധുരിമയുമുണ്ട്.

വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് മധുസൂദനന്‍ ബുള്ളറ്റ് ബൈക്ക് സമ്മാനമായി നല്‍കിയപ്പോള്‍ അനീഷയുടെ മനസില്‍ തോന്നിയ ആഗ്രഹമായിരുന്നു കശ്മീര്‍. ബൈക്കില്‍ കശ്മീരിലേക്കുള്ള യാത്രയ്ക്ക് കൂട്ടായി മകള്‍ മധുരിമയുമുണ്ട്.

കാനായി നോര്‍ത്ത് യുപി സ്‌കൂള്‍ അധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകള്‍ പയ്യന്നൂര്‍ കോളേജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി മധുരിമ. യാത്രകള്‍ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തിനാണ് മധുസൂദനന്‍ ബൈക്ക് സമ്മാനിച്ചത്. ആദ്യം പരീക്ഷണ ഓട്ടമായി മൈസൂരിലേക്ക് പോയി. ഇതു വിജയിച്ചതോടെ അമ്മയും മകളും ചേര്‍ന്നു ഗൂഗിള്‍ മാപ്പില്‍ കശ്മീരിലേക്കുള്ള റൂട്ട് പിടിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം യാത്ര മാറ്റിവച്ചു.

ആ യാത്രയാണ് 14ന് പെരുമ്പ ദേശീയപാതയില്‍ നിന്നു തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ദിവസം 200- 250 കിലോമീറ്ററാണ് യാത്ര. പൂര്‍ണ പിന്തുണയുമായി മധുസൂദനനും മകന്‍ മധു കിരണുമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.