CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 6 Seconds Ago
Breaking Now

തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍

തമിഴിന് പിന്നാലെ തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി രജിഷ വിജയന്‍. നടന്‍ രവി തേജയുടെ നായികയായാണ് രജിഷ വേഷമിടാന്‍ ഒരുങ്ങുന്നത്. ശരത് മന്ദവന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'രാമറാവു ഓണ്‍ ഡ്യൂട്ടി' എന്നാണ്. രജിഷ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ധനുഷ് ചിത്രം കര്‍ണനിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. മാരി ശെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടന്‍ ലാല്‍, ഗൗരി കിഷന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ഖൊ ഖൊ ആണ് രജിഷയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആസിഫ് അലിക്കൊപ്പം അഭിനയിക്കുന്ന എല്ലാം ശരിയാകും, ഫഹദ് ഫാസില്‍ നായകനാവുന്ന മലയന്‍കുഞ്ഞ്, തമിഴില്‍ കാര്‍ത്തിക്ക് ഒപ്പം അഭിനയിക്കുന്ന സര്‍ദാര്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന് രജിഷയുടെ മറ്റ് ചിത്രങ്ങള്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.