CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 20 Minutes 17 Seconds Ago
Breaking Now

തനിക്ക് പകരമാണ് കാവ്യ മാധവനെത്തിയത് ; വെളിപ്പെടുത്തി അമ്പിളി

നിരവധി സിനിമകളില്‍ ബാലതാരമായി വേഷമിട്ട നടിയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കില്‍ ചിത്രത്തില്‍ തനിക്ക് പകരമായാണ് കാവ്യ മാധവന്‍ എത്തിയത് എന്നാണ് അമ്പിളി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി എത്തി അമ്പിളി ശ്രദ്ധ നേടിയിരുന്നു.

വലുതായാല്‍ തന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്ന് തനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് അന്നേരം. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് തടി ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒമ്പത് മണിക്കാണ് വീട്ടിലെത്തുന്നത്.

ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട്. പിന്നെ തന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന്‍ പഠിക്കുകയുമാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു എന്നാണ് അമ്പിളി പറയുന്നത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.