CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 24 Seconds Ago
Breaking Now

നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയായോ ?

നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയായോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പവര്‍ സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹച്ചിത്രമാണ് വനിത ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ലവ് ഇമോജി ക്യാപ്ഷനായി പങ്കുവച്ചു കൊണ്ടാണ് വനിതയുടെ ട്വീറ്റ്. ഇതോടെ ഇവര്‍ എപ്പോള്‍ വിവാഹിതരായി എന്ന ചോദ്യങ്ങളുമായി പ്രേക്ഷകരും എത്തി.

എന്നാല്‍ ഇത് സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള ചിത്രമായിരുന്നു. പ്രമോഷന് വേണ്ടിയാണ് തെറ്റിദ്ധരിക്കപ്പെടുന്ന രീതിയില്‍ താരം ഈ പോസ്റ്റ് പങ്കുവച്ചതും. അതേസമയം, വനിതയുടെ വിവാഹ ജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.

എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വനിതയുടെ വരന്‍. എന്നാല്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യത്തെ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്നു കുട്ടികള്‍ ഉണ്ട്. 2000ല്‍ ആണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം.

2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ടു കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

 




കൂടുതല്‍വാര്‍ത്തകള്‍.