CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 26 Seconds Ago
Breaking Now

ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് ഡയലോഗ് പറയേണ്ടത്, എന്നാല്‍ വാ തുറന്ന് പറയാനായില്ല'; രാജീവ് പരമേശ്വര്‍

മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് രാജീവ് പരമേശ്വര്‍. മോഹന്‍ലാലിന് ഒപ്പം മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് രാജീവ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പേടി കാരണം ഡയലോഗ് പറയാന്‍ സാധിക്കാതിരുന്ന അവസ്ഥയെ കുറിച്ചാണ് താരം അഭിമുഖത്തില്‍ പറയുന്നത്.

ആ സീനില്‍ ലാലേട്ടന്‍ തിരിയുമ്പോഴാണ് താന്‍ ഡയലോഗ് പറയേണ്ടത്. ലാലേട്ടന്‍ തിരിയുമ്പോള്‍ വായ തുറന്ന് തനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല. അത്രയും പോസിറ്റീവ് എനര്‍ജിയുള്ള ഒരാള്‍ മുന്നില്‍ നിന്ന് തിരിഞ്ഞാല്‍ നമുക്ക് അയാളെ നോക്കി നില്‍ക്കാനേ കഴിയൂ എന്നാണ് രാജീവ് പറയുന്നത്.

പിന്നീട് ആ സീന്‍ എടുത്തതിനെ കുറിച്ചും രാജീവ് വ്യക്തമാക്കി. അക്കാര്യം താന്‍ സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. അസോസിയേറ്റ് ഡയറക്ടറും ക്യാമറാമാനും സഹായിച്ച് ഒടുക്കം ആ സീന്‍ ക്ലോസ് അപ്പ് എടുക്കുകയായിരുന്നു എന്ന് രാജീവ് പറയുന്നു.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും ചെറിയ റോളുകളാണ് ചെയ്തിട്ടുള്ളതെങ്കിലും സന്തോഷമുണ്ടെന്നും രാജീവ് പറഞ്ഞു. ഓരോ പരിപാടികളിലും മമ്മൂട്ടിയെ കാണുമ്പോഴും തന്നോട് സീരിയലിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി തിരക്കാറുണ്ടെന്നും രാജീവ് പറഞ്ഞിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.