CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 57 Seconds Ago
Breaking Now

''സ്‌നേഹത്തിന്റെ ആനന്ദം'' കോണ്‍ഫറന്‍സ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ നാളെ ശനിയാഴ്ച 6 മണിക്ക്

2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവര്‍ഷമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് കുടുംബവര്‍ഷത്തോടനുബന്ധിച്ചു വിവിധ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നു. അഞ്ചു വര്‍ഷം മുന്‍പ് മാര്‍പ്പാപ്പ പ്രസിദ്ധീകരിച്ച ആമോറീസ് ലെത്തീസ്യ എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ പഠനമാണ് അതില്‍ പ്രധാനം. 

നാളെ ശനിയാഴ്ച (24/7/21) വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ കെ. സി. ബി. സി. മുന്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ ഡോ. ജോസ് കോട്ടയില്‍ നയിക്കുന്ന കോണ്‍ഫറന്‍സ് രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്. രൂപത വികാരി ജനറല്‍ മോണ്‍ ആന്റണി ചുണ്ടെലിക്കാട്ട് മോഡറേറ്ററായിരിക്കും.

കോണ്‍ഫറന്‍സ് സൂമിലും CSMEGB യൂട്യുബിലും CSMEGB  ഫേസ്ബുക്കിലുമായി പ്രക്ഷേപണം ചെയ്യുന്നതാണ്. രൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ റവ ഫാ. ജോസ് അഞ്ചാനിക്കല്‍ , സെക്രട്ടറി ശില്പ ജിമ്മി, ഫാമിലി കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കുന്നതാണ്. രൂപതയുടെ കീഴിലുള്ള എല്ലാ കുടുംബാംഗങ്ങളെയും ''സ്‌നേഹത്തിന്റെ ആനന്ദം'' കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.