CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 34 Minutes 39 Seconds Ago
Breaking Now

'ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 499 ആണ്. അത് കിട്ടിയത് ഒരു മുസ്ലിം കുട്ടിക്കാണ് ; ടോപ്പറുടെ പേര് പറയാതെ മതം പറഞ്ഞ എജുക്കേഷന്‍ കൗണ്‍സില്‍ മേധാവി വിവാദത്തില്‍

മഹുവയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്.

പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ടോപ്പറായ പെണ്‍കുട്ടിയുടെ പേര് പറയാതെ മതം പറഞ്ഞ് ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ കൗണ്‍സില്‍ മേധാവി വിവാദത്തില്‍. 'ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 499 ആണ്. അത് കിട്ടിയത് ഒരു മുസ്ലിം കുട്ടിക്കാണ്. അവള്‍ മുര്‍ഷിദാബാദില്‍നിന്നുള്ള മുസ്ലിം കുട്ടിയാണ്' മഹുവ ദാസിന്റെ വാക്കുകള്‍ ഇങ്ങനെ.

അതേസമയം, മഹുവയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. മഹുവയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനയായ ഛത്ര പരിഷത്ത് മഹുവ ദാസിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

ഇത്തരമൊരു പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് തപസ് റോയ് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.