CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 42 Minutes 36 Seconds Ago
Breaking Now

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി ; മരിച്ചത് മൂവാറ്റുപുഴ സ്വദേശിനി ജിഷ സൂസന്‍ ജോണ്‍

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍വച്ചാണ് ജിഷ മരണമടഞ്ഞത്.

അയര്‍ലാന്‍ഡില്‍ മലയാളി നഴ്‌സ് നിര്യാതയായി .ഡബ്ലിന്‍ നാഷണല്‍ ഫോറന്‍സിക് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ജിഷ സൂസന്‍ ജോണ്‍ ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

ബ്ലാക്ക് റോക്കിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജിഷ ഒരാഴ്ചയായി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍വച്ചാണ് ജിഷ മരണമടഞ്ഞത്.

ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്  ചര്‍ച്ച് അംഗമായ ജിഷ മൂവാറ്റുപുഴ പാലക്കുഴ ഓലിക്കല്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. ഡബ്ലിന്‍ സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് ജിഷയുടെ ഭര്‍ത്താവ് രജീഷ് പോള്‍

തിരുവനന്തപുരം തിരുമല തെന്നടിയില്‍ നവ മന്ദിരം ജോണ്‍ ഫിലിപ്പോസിന്റെയും മറിയാമ്മയുടേയും മകളാണ് ജിഷ.




കൂടുതല്‍വാര്‍ത്തകള്‍.