CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 47 Seconds Ago
Breaking Now

ഒന്നും അവസാനിച്ചിട്ടില്ല, ഇനിയും കളി ബാക്കിയുണ്ടെന്ന് ഇന്ത്യ ഓര്‍ക്കണം ; തോല്‍വിയിലും വെല്ലുവിളിച്ച് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

ലോര്‍ഡ്‌സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ കളി അവസാനിച്ചിട്ടില്ല.

ഇംഗ്ലണ്ടിനോട് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. കൈവിട്ടുപോയി എന്നിടത്തു നിന്ന് ത്രസിപ്പിക്കുന്ന ജയം. ക്രിക്കറ്റ് ലോകത്തെ തന്നെ ആവേശത്തിലാഴ്ത്തിയ മത്സരമായി അത്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നുമാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറയുന്നത്.

'ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്. ലോര്‍ഡ്‌സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ കളി അവസാനിച്ചിട്ടില്ല. പരമ്പരയില്‍ ഇനിയും കളി ബാക്കിയുണ്ടെന്ന് ഓര്‍ക്കണം.'

'വിജയം സ്വന്തമാക്കാനാകുമെന്ന അതിശക്തമായ സാഹചര്യത്തില്‍ നിന്നാണ് ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണത്. ഷമിയുടെയും ബുംറയുടെയും കൂട്ടുകെട്ടാണ് കളി മാറ്റിയത്. അത് നന്നായി തന്ത്രപരമായി കൈകാര്യം ചെയ്തുവെന്ന് ഞാന്‍ കരുതുന്നില്ല. അത് ഞങ്ങളെ ബുദ്ധിമുട്ടേറിയ അവസ്ഥയില്‍ എത്തിച്ചു. പരിഭ്രാന്തരാകാതെ ഇരിക്കുകയാണ് പ്രധാനം. ശക്തമായ ടീമാണ് ഇംഗ്ലണ്ട്, മികച്ച തിരിച്ചുവരവ് നടത്തുവാന്‍ ടീമിനാകും' റൂട്ട് പറഞ്ഞു.

ആതിഥേയരെ 151 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ 51.5 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മറ്റ് ബോളര്‍മാരും ചേര്‍ന്ന ഇംഗ്ലണ്ടിനെ ഒതുക്കി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി.

നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൈപ്പിടിച്ചുയര്‍ത്തി. എട്ടാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷമി 70 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സെടുത്തപ്പോള്‍ 64 പന്തില്‍ 34 റണ്‍സുമായി ബുംറ പിന്തുണ നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.