CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 23 Minutes 18 Seconds Ago
Breaking Now

മാതൃകയായി ഗ്ലോസ്റ്റര്‍ഷെയർ മലയാളി അസോസിയേഷന്‍ ; ഓണാഘോഷത്തിന്റെ നിറവിനൊപ്പം കേരളത്തില്‍ അര്‍ഹരായവര്‍ക്ക് ആറുവീടുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ തൃപ്തിയിലും അംഗങ്ങള്‍ ; ആഘോഷത്തിന്റെ വീഡിയോ കാണാം....

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഇക്കുറിയും ഗംഭീരമായി. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം ഏവരും ഒത്തുകൂടിയ ചടങ്ങില്‍ ഒരു ഓണക്കാലത്തെ മുഴുവന്‍ സന്തോഷവും ഏവരിലും പ്രകടമായിരുന്നു.

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ യുകെ മലയാളികള്‍ക്ക് ആകെ മാതൃകയാണ്. വെള്ളപ്പൊക്കം മൂലം തളര്‍ന്ന കേരള ജനതയെ നെഞ്ചോട് ചേര്‍ത്ത അസോസിയേഷനാണ് ഗ്ലോസ്റ്റര്‍. കേരളത്തില്‍ അര്‍ഹരായവര്‍ക്ക് ആറുവീടുകള്‍ സമ്മാനിക്കാന്‍ കഴിഞ്ഞ തൃപ്തി ഈ അംഗങ്ങള്‍ക്ക് അഭിമാനത്തോടെ പങ്കുവയ്ക്കാം. വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമായിരുന്നില്ല താക്കോല്‍ദാനവും പൂര്‍ത്തിയാക്കിയാണ് അസോസിയേഷന്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. യുകെയിലെ മറ്റൊരു അസോസിയേഷനും അവകാശപ്പെടാന്‍ കഴിയാത്ത ഒരു നേട്ടം തന്നെയാണിത്.

രണ്ടുപായസം ഉള്‍പ്പെടുത്തി ഏറെ ആസ്വാദ്യകരമായ ഓണസദ്യയാണ് ഒരുക്കിയിരുന്നത്. 

കോവിഡ് കാലത്തിന് ശേഷം 400 ഓളം പേര്‍ പങ്കെടുത്ത് നടത്തിയ ആഘോഷമെന്നതിനാല്‍ തന്നെ ഏവരിലും ഒരു പുതിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു ആഘോഷം. ലോക്ക്ഡൗണ്‍ മൂലം ഏറെ നാളായി കാണാത്തവര്‍ പോലും സൗഹൃദം പുതുക്കിയപ്പോള്‍ ഈ ഓണ ആഘോഷം ഏവരിലും അവിസ്മരണീയമായി.

ഓണാഘോഷത്തിന്റെ ഭാഗമായി വേദിയില്‍ പൊതു സമ്മേളനത്തില്‍ ജിഎംഎ സെക്രട്ടറി അനില്‍ തോമസ് എല്ലാവരേയും സ്വാഗതം ചെയ്തു.

ജിഎംഎയുടെ പ്രസിഡന്റ് സുനില്‍ അസോസിയേഷന്‍ പ്രാധാന്യത്തെ കുറിച്ച് അംഗങ്ങളോട് പറഞ്ഞു.കോവിഡ് മൂലം മരിച്ചുപോയവരെ ചടങ്ങില്‍ അനുസ്മരിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലും നാടിനോടുള്ള അര്‍പ്പണ മനോഭാവത്തിലും എന്നും പേരുകേട്ട അസോസിയേഷനാണ് ജിഎംഎ. കേരളത്തിലെ ഓരോ പ്രതിസന്ധി ഘട്ടത്തിലും താങ്ങാവാന്‍ അസോസിയേഷന് കഴിഞ്ഞു.

ജില്ലാ ആശുപത്രികള്‍ക്ക് നല്‍കുന്ന സഹായം   ഇക്കുറി കോഴിക്കോട് ഹോസ്പിറ്റലിനാണ് നല്‍കിയത്. പത്തു ജില്ലാ ആശുപത്രികള്‍ക്ക് ഇതിനകം തന്നെ അസോസിയേഷന്‍ സഹായമെത്തിച്ചുകഴിഞ്ഞു.

 ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലെ ഒത്തൊരുമയാണ് അസോസിയേഷന്റെ വിജയമെന്ന് പ്രസിഡന്റ് ഏവരേയും ഓര്‍മ്മിപ്പിച്ചു.

കണ്ണിന് ആനന്ദമേകുന്ന കാഴ്ചകള്‍ക്കാണ് പിന്നീട് വേദി സാക്ഷിയായത്. താലപ്പൊലിയേന്തി ചെണ്ടമേളത്തോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. GMA ചെല്‍റ്റൻഹാം വനിതകളുടെ ചെണ്ടമേളം ഓണാഘോഷത്തിന്റെ ആവേശം പാരമ്യത്തിലാക്കി.ആങ്കറായ റോബി മെക്കയുടെ അവതരണം ഏറെ വ്യത്യസ്തത പുലര്‍ത്തി

മാവേലിയും ജിഎംഎ പ്രസിഡന്റ് സുനില്‍ ജോര്‍ജും സെക്രട്ടറി അനില്‍ തോമസും ട്രഷറര്‍ ജെയിംസ് മംഗലത്തും ചേര്‍ന്നാണ് തിരി തെളിച്ച് ആഘോഷം തുടങ്ങിയത്.

ജിസിഎസ് സി എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വേദിയില്‍ ആദരിച്ചു

ഓണാഘോഷത്തിന്റെ ഭാഗമായുള്ള തിരുവാതിര കളി ഏറെ ഹൃദ്യമായി.പാട്ടും നൃത്തവും ഒക്കെയായി മികച്ച ഒരു ആഘോഷം തന്നെയാണ് വേദിയില്‍ കൊണ്ടാടിയത്. 

പുതിയ പ്രതീക്ഷകളുമായി ഈ ആഘോഷം ഏവരും കൊണ്ടാടി. പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ജിഎംഎ ട്രഷറര്‍ ജെയിംസ്‌ മംഗലത്ത് നന്ദി രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.