CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 39 Minutes 56 Seconds Ago
Breaking Now

17 കാരിയെ വെടിവച്ചു കൊന്ന കുറ്റവാളിയെ എന്‍കൗണ്ടറില്‍ തീര്‍ത്ത് യുപി പൊലീസ്

പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ വെടിവച്ചത്.

17 കാരിയെ വെടിവെച്ച് കൊന്ന കേസില്‍ പ്രതിയായ കുറ്റവാളിയെ വെടിവച്ചു കൊന്ന് യുപി പൊലീസ്. തലയ്ക്ക് ഒരു ലക്ഷം രൂപ യുപി പൊലീസ് വിലയിട്ടിരുന്ന വിജയ് പ്രജാപതിയെന്ന ക്രിമിനലാണ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. ഗഗഹ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ചാണ് ഇയാളെ ഏറ്റുമുട്ടലിനിടെ വധിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.

കീഴടങ്ങാന്‍ ആവശ്യപ്പെട്ട പൊലീസിന് നേരെ ഇയാള്‍ വെടിവച്ചെന്നും ഇതിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം 20 നാണ് 17 വയസുള്ള കാജല്‍ എന്ന പെണ്‍കുട്ടിയെ ഇയാള്‍ വെടിവച്ചു കൊന്നത്. പെണ്‍കുട്ടിയുടെ പിതാവുമായി ഉണ്ടായ തര്‍ക്കത്തിനിടയിലാണ് പെണ്‍കുട്ടിയെ വെടിവച്ചു കൊന്നത്.

പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ വെടിവച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി അഞ്ചു ദിവസത്തിന് ശേഷം മരിച്ചിരുന്നു. സ്ഥലത്തു നിന്നു മുങ്ങിയ പ്രതിയ്ക്കായി നടത്തിയ തിരച്ചിലിനൊടുവിലാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. 

മോഷണം, കൊലപാതക ശ്രമം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട വിജയ് പ്രജാപതി.




കൂടുതല്‍വാര്‍ത്തകള്‍.