CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 7 Seconds Ago
Breaking Now

ബംഗാളില്‍ മലയാളി യുവാവിനെ കള്ളനെന്ന് സംശയിച്ച് തല്ലിക്കൊന്നു

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പെടെയാണ് അറസ്റ്റിലായത്.

പശ്ചിമ ബം?ഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. മോഷ്ടാവെന്ന് സംശയിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുള്‍പ്പെടെയാണ് അറസ്റ്റിലായത്.

കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുല്‍താലിയിലെ സങ്കീജ?ഹാന്‍ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി എത്തിയതായിരുന്നു യുവാവ്. ഇയാളോടൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്

രാവിലെ സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയതായിരുന്നു യുവാവ്. ഇതിനിടെ വഴിതെറ്റി മറ്റൊരു പ്രദേശത്ത് എത്തിപ്പെട്ടു. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും ഭാഷ അറിയാത്തതിനാല്‍ മറുപടി പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. പിന്നാലെ കള്ളനെന്ന് ആരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പ്രദേശത്തെ ഗര്‍ഭിണിയായ സ്ത്രീയെ യുവാവ് ശല്യപ്പെടുത്തിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിനൊപ്പം വന്നവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നാണ് വിവരം.

 




കൂടുതല്‍വാര്‍ത്തകള്‍.