CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 34 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ പൊലീസുകാരി കൂട്ടബലാത്സംഗത്തിനിരയായി ; ആണ്‍സുഹൃത്തടക്കം രണ്ടുപേര്‍ പിടിയില്‍

ജോലി സമയം കഴിഞ്ഞ് സുഹൃത്ത് ഡി റോബിനൊപ്പം (28) ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഇവര്‍.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അതിജീവിതയുടെ ആണ്‍സുഹൃത്തും ഇയാളുടെ രണ്ടു സുഹൃത്തുക്കളുമാണ് പിടിയിലായത്. 30 കാരിക്ക് നേരെ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗീക ആതിക്രമമുണ്ടായത്.

ജോലി സമയം കഴിഞ്ഞ് സുഹൃത്ത് ഡി റോബിനൊപ്പം (28) ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ഇവര്‍. ഭക്ഷണത്തിന് ശേഷം ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തേക്കുപോയി. അവിടേക്ക് റോബിന്‍ തന്റെ സുഹൃത്ത് പി മഹാരാജയെ (25) വിളിച്ചുവരുത്തി. അതിജീവിതയുമായി നേരത്തെ അടുപ്പമുണ്ടായിരുന്നയാളാണ് മഹാരാജ. സുഹൃത്തായ കെ ഹരീഷ് രാജനൊപ്പമാണ് (21) മഹാരാജ എത്തിയത്.

താനുമായും ഹരീഷുമായും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പൊലീസുകാരിയോട് മഹാരാജ ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ചപ്പോള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.