CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 30 Seconds Ago
Breaking Now

ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ സെപ്റ്റംബര്‍ 10, 11, 12 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍

ബോള്‍ട്ടണ്‍ സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാാതാവിന്റെ ജനന തിരുന്നാളിന്  കൊടിയേറി.  ബോള്‍ട്ടണ്‍, റോച്ച്‌ഡെയില്‍, ബറി തുടങ്ങിയ സ്ഥലങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് വേണ്ടി രൂപീകൃതമായിരിക്കുന്ന സെന്റ്. ആന്‍സ് പ്രൊപ്പോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ സെപ്റ്റംബര്‍ 10, 11, 12 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍, ബോള്‍ട്ടണിലെ ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 

സെപ്റ്റംബര്‍ 10 വെള്ളി വൈകുന്നേരം 6.20 ന് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഡാനി മൊളോപറമ്പില്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി കൊടിയേറ്റുകയും  പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപം പള്ളിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. 6.30 ന് ആഘോഷമായ ദിവ്യബലിയും അതിനെ തുടര്‍ന്ന് ലദീഞ്ഞും പ്രസുദേന്തി വാഴ്ചയും നടന്നു.  

തിരുന്നാള്‍ രണ്ടാം ദിവസമായ ഇന്ന് സെപ്റ്റംബര്‍ 11 ശനി വൈകുന്നേരം 6.30 ന് ഫാ. ഡേവിഡ് ചിനെറിയുടെ (വികാരി, ഔവ്വര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചര്‍ച്ച്, ബോള്‍ട്ടണ്‍) മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലി (ഇംഗ്‌ളീഷ് ) അര്‍പ്പിക്കുന്നതാണ്.

പ്രധാന തിരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 12 ഞായര്‍ രാവിലെ 11 ന് ആഘോഷമായ ദിവ്യബലി, തുടര്‍ന്ന് വചന സന്ദേശം. റവ. ഡോ. ജോണ്‍ പുളിന്താനത്ത് (ഡയറക്ടര്‍, വി. എവുപ്രാസ്യ മിഷന്‍, സാല്‍ഫോര്‍ഡ്) തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികനായിരിക്കും. ആഘോഷമായ ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞ്, പരിശുദ്ധ ജനനിയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. 

പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ദേവാലയത്തില്‍ കഴുന്ന്, മുടി എന്നീ നേര്‍ച്ചകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൌകര്യം ഉണ്ടായിരിക്കുനതാണ്. തുടര്‍ന്ന് സ്‌നേഹവിരുന്നോട് കൂടി തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുന്നാള്‍ വിശ്വാസികള്‍ക്കേവര്‍ക്കും  അനുഗ്രഹദായകമായി തീര്‍ക്കുവാനുള്ള ഒരുക്കങ്ങളിലാണ് കൈക്കാരന്‍മാരായ ഷോജി തോമസ്, ഷാജി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളിക്കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും. 

തിരുന്നാളിലും തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിപ്പാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി റവ. ഫാ. ഡാനി മൊളോപറമ്പില്‍ അറിയിച്ചു.

 

കുര്യന്‍ ജോര്‍ജ്ജ്

 

 




കൂടുതല്‍വാര്‍ത്തകള്‍.