CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 59 Minutes 3 Seconds Ago
Breaking Now

ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ ബ്ലഡ് ടെസ്റ്റ്! 50 തരം ക്യാന്‍സറുകള്‍ കണ്ടെത്താനുള്ള എന്‍എച്ച്എസ് ട്രയല്‍സിന് ആരംഭം; വിപ്ലവം സൃഷ്ടിക്കുന്ന ടെസ്റ്റ് വിജയിച്ചാല്‍ ആയിരക്കണക്കിന് ജീവനുകള്‍ രക്ഷപ്പെടും

ഇംഗ്ലണ്ടിന്റെ എട്ട് മേഖലകളില്‍ നിന്നായി 140,000 വോളണ്ടിയര്‍മാരെയാണ് എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്നത്

ഒരു അനായാസ ബ്ലഡ് ടെസ്റ്റ് വഴി ഭാവിയില്‍ ക്യാന്‍സര്‍ രൂപപ്പെടുമോയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാലോ? ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അത്തരമൊരു സാധ്യത തെളിഞ്ഞുകിട്ടിയാല്‍ വഴിയൊരുങ്ങുക. 50 തരം ക്യാന്‍സറുകള്‍ ലക്ഷണങ്ങള്‍ രൂപപ്പെടുന്നതിന് മുന്‍പ് തിരിച്ചറിയാനുള്ള ബ്ലഡ് ടെസ്റ്റിന്റെ ട്രയല്‍സ് എന്‍എച്ച്എസ് ആരംഭിക്കുകയാണ്. 

യുഎസില്‍ ലഭ്യമായിട്ടുള്ള ഗാലേറി ടെസ്റ്റിന്റെ ട്രയല്‍സില്‍ രാജ്യത്തെ 140,000 പേരാണ് പങ്കെടുക്കുന്നത്. പതിവായി സ്‌ക്രീനിംഗ് നടത്താത്ത ക്യാന്‍സറുകള്‍ തിരിച്ചറിയാനും, രോഗം ശരീരത്തിന്റെ ഏത് ഭാഗത്താണ് ബാധിക്കുകയെന്ന് കൃത്യതയോടെ ചൂണ്ടിക്കാണിക്കാനും ഈ ടെസ്റ്റ് വഴി സാധിക്കും. 

ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയുന്നത് ചികിത്സ നേരത്തെ തുടങ്ങാനും, യുകെയില്‍ ഓരോ വര്‍ഷവും നഷ്ടമാകുന്ന ആയിരക്കണക്കിന് ജീവനുകള്‍ സംരക്ഷിക്കാനും സാധിക്കും. ജനിതക കോഡിന്റെ കെമിക്കല്‍ മാറ്റങ്ങളാണ് ടെസ്റ്റില്‍ പരിശോധിക്കുക. രക്തപ്രവാഹത്തിലേക്ക് ട്യൂമറുകള്‍ ചോരുന്ന സെല്‍-ഫ്രീ ഡിഎന്‍എയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 

വ്യക്തികള്‍ക്ക് ലക്ഷണങ്ങള്‍ രൂപപ്പെടുന്നതിന് ഏറെ മുന്‍പ് തന്നെ ചില ക്യാന്‍സര്‍ ട്യൂമറുകള്‍ ഡിഎന്‍എയെ രക്തത്തിലേക്ക് പൊഴിക്കും. ഗലേറി ടെസ്റ്റ് എല്ലാ ക്യാന്‍സറുകളെയും തിരിച്ചിറിയുന്നില്ല. അതുകൊണ്ട് തന്നെ നിലവിലെ എന്‍എച്ച്എസ് സ്‌ക്രീനിംഗ് പ്രോഗ്രാമുകള്‍ക്ക് ഇത് പകരമാകില്ല. 

ഇംഗ്ലണ്ടിന്റെ എട്ട് മേഖലകളില്‍ നിന്നായി 140,000 വോളണ്ടിയര്‍മാരെയാണ് എന്‍എച്ച്എസ് റിക്രൂട്ട് ചെയ്യുന്നത്. 50 മുതല്‍ 77 വയസ്സ് വരെ പ്രായമുള്ളവരെയാണ് ഇതിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.