CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 10 Seconds Ago
Breaking Now

ഒരു ദോശയ്ക്ക് ആയിരം രൂപ നല്‍കി അല്ലു അര്‍ജുന്‍ ; തട്ടുകടക്കാരന് ഹൈദരാബാദില്‍ ജോലിയും വാഗ്ദാനം

തട്ടുകടയില്‍ ദോശ കഴിക്കാനെത്തിയ അല്ലു അര്‍ജുന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പുഷ്പ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അല്ലു അര്‍ജുന്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഒരു ദോശയ്ക്ക് താരം നല്‍കിയത് ആയിരം രൂപയാണ് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

താരത്തെ തിരിച്ചറിഞ്ഞ തട്ടുകടയ്ക്കാരന്‍ പണം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും അല്ലു നിര്‍ബന്ധിച്ച് നല്‍കുകയായിരുന്നു. ഉടമയുടെ സാമ്പത്തിക സാഹചര്യം മനസിലാക്കിയ താരം അയാള്‍ക്ക് ഹൈദരാബാദില്‍ ജോലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ആന്ധ്രയിലെ കിഴക്കന്‍ ഗോദാവരി ജില്ലയില്‍ മരെഡുമില്ലി വനമേഖലയിലായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്.

ഇവിടെ നിന്നുള്ള യാത്രക്കിടയിലാണ് വഴിയരികിലെ കടയില്‍ ഭക്ഷണം കഴിക്കാനായി അല്ലു അര്‍ജുന്‍ ഇറങ്ങിയത്. അതിരാവിലെ തന്റെ ടീമിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ താരത്തിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്. അവസാനം ഭക്ഷണം നല്‍കിയതിന് കട ഉടമയോട് നന്ദി പറയുകയും അല്ലു ചെയ്യുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.