CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 28 Minutes 27 Seconds Ago
Breaking Now

യു ഡി എഫില്‍ നിന്നും കൂടുതല്‍ പേര്‍ എല്‍ ഡി എഫിലെത്തും, വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും, അര്‍ഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും, എല്‍ ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

യു ഡി എഫില്‍ നിന്നും കൂടുതല്‍ പേര്‍ എല്‍ ഡി എഫിലെത്തുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇടതുപക്ഷത്തേക്ക് വന്നവര്‍ക്കാര്‍ക്കും  നിരാശരാകേണ്ടി വരില്ലെന്നും, അര്‍ഹമായ പരിഗണന കിട്ടുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം  പറഞ്ഞു.

അതേസമയം ആര്‍ എസ് പിയ്‌ക്കെതിരെ  രൂക്ഷ വിമര്‍ശനം ആണ് എം.എ ബേബി ഉന്നയിച്ചത്. ആര്‍ എസ് പി ഇടതുപക്ഷത്തേക്ക് വരേണ്ട സാഹചര്യമില്ല. എല്‍ ഡി എഫിനെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയ പാര്‍ട്ടി ആണ് ആര്‍ എസ് പി യെന്നും, അവര്‍ വഞ്ചന തുടരുകയാണെന്നും എം എ ബേബി കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലേക്ക് വന്നത് ഗുണം ചെയ്‌തെന്നും, എല്‍ ഡി എഫിനെ ശക്തിപ്പെടുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.

അതിനിടെ  സിപിഐക്ക് എതിരെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി രംഗത്തെത്തി.  എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് പരാതി ഉന്നയിച്ചു. ഇതുസംബന്ധിച്ച് കേരള കോണ്‍?ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.