CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 43 Seconds Ago
Breaking Now

കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ കണക്കുകള്‍ക്ക് സാധിക്കില്ല ; എസ്എസി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്നും പി സി ജോര്‍ജ്

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എസ്‌സി വിഭാഗത്തിലെ കണ്‍വേര്‍ട്ടഡ് ആയവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.

വിവാദ പരാമര്‍ശവുമായി ജനപക്ഷം നേതാവ് പിസി ജോര്‍ജ്. എസ്എസി വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അവര്‍ ജീവിക്കാന്‍ വേണ്ടിയാണ് ഹിന്ദുമതം സ്വീകരിക്കുന്നതെന്നുമാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം. കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ കണ്‍വേര്‍ട്ടഡ് കണക്കുകള്‍ക്ക് സാധ്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എസ്‌സി വിഭാഗത്തിലെ കണ്‍വേര്‍ട്ടഡ് ആയവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. ഇതാണ് ഹിന്ദു മതത്തിലേക്ക് ക്രൈസ്തവര്‍ തിരികെ പോകുന്നതിന്റെ കാരണമെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

'ഇവിടെ എന്തെല്ലാം വൃത്തിക്കെട്ട പ്രചരണങ്ങളാണ് നടക്കുന്നത്. ഇവിടെ ക്രിസ്ത്യാനികളെ ആരും മുസ്ലിം മതത്തിലേക്ക് ആക്കുന്നില്ല. ക്രിസ്ത്യാനികള്‍ ഹിന്ദു മതത്തിലേക്കാണ് പോകുന്നതെന്നാണ് വാര്‍ത്ത. ഏത് ക്രിസ്ത്യാനിയാണ് ഹിന്ദു മതത്തിലേക്ക് പോയത്. ഹിന്ദുക്കളാണല്ലോ ക്രിസ്ത്യാനികള്‍, കര്‍ണവേര്‍ട്ട് ചെയ്തവരല്ലേ. അതും കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം. അതുകൊണ്ട് പറഞ്ഞതാണ്. ഇവിടെ ക്രിസ്തുമതത്തിലേക്ക് മാറിയ എസ്‌സി വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഒരു ആനുകൂല്യങ്ങളും ഇത്തരക്കാര്‍ക്ക് ലഭിക്കുകയില്ലെന്നത് നിയമമാണ്.'

'സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ വേണ്ടിയാണ്, ജീവിക്കാന്‍ വേണ്ടിയാണ് കണ്‍വേര്‍ട്ടഡ് ആയവര്‍ തിരികെ ഹൈന്ദവ സംസ്‌കാരത്തിലേക്ക് തിരികെ പോകുന്നത്. സര്‍ക്കാര്‍ ആനുകല്യം ലഭിക്കണമെങ്കില്‍ അത് വേണം. പോകട്ടെ ഇനിയും പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇതും പൊക്കി പിടിച്ച് ഇവിടെ ലവ് ജിഹാദ് ഇല്ലാന്ന് പറഞ്ഞ് രംഗത്തുവരരുത്. എത്ര തെളിവുകള്‍ വേണം. കാന്തപുരം ഉസ്താദിനെ പോലെ, പാണക്കാട് തങ്ങളെ പോലയുള്ളവര്‍ താലിബാനിസ്റ്റുകളെ തള്ളിപ്പറയണം. അത്തരമൊരു നടപടി നേതാക്കന്മാരുടെ ഭാഗത്തു നിന്നുണ്ടാവണം.'പസി ജോര്‍ജ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.