CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 36 Seconds Ago
Breaking Now

ലോകത്തെ സ്വാധീനിക്കുന്ന നേതാക്കളുടെ പട്ടികയില്‍ ഹാരിയും മേഗനും ; ടൈംസിന്റെ കവര്‍ ഫോട്ടോയ്‌ക്കെതിരെ ട്രോള്‍

ഹാരിയുടെ 37ാം ജന്മ ദിനത്തിനെടുത്ത ചിത്രമാണിത്.

ടൈം മാഗസിന്‍ തയ്യാറാക്കിയ ലോകത്തെ സ്വാധീനിക്കുന്ന നൂറു പേരുടെ പട്ടികയില്‍ ഹാരിയും മേഗനും. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. കാലിഫോര്‍ണിയയിലെ ആഡംബര വസതിയില്‍ ജീവിക്കുന്ന ഇവരുടെ ഇന്റര്‍വ്യൂകള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമെന്നാണ് ഒരു വിഭാഗം വിശേഷിപ്പിച്ചത്. എന്നാല്‍ കവര്‍ ചിത്രത്തെ പരിഹസിക്കുന്നവരുമുണ്ട്.

ഹാരിയുടെ 37ാം ജന്മ ദിനത്തിനെടുത്ത ചിത്രമാണിത്. ഭാര്യയുടെ തോളത്തു കൈവച്ചു നില്‍ക്കുന്ന ചിത്രത്തിനെതിരെയാണ് വിമര്‍ശനം. മേഗന്റെ നിയന്ത്രണം ഈ ചിത്രത്തില്‍ വ്യക്തമാകുന്നുവെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ തുല്യത വ്യക്തമാക്കുന്നുവെന്ന പോസിറ്റീവ് കമന്റും വരുന്നുണ്ട്.

ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ടെന്നും തങ്ങളെ കൂടുതല്‍ വിനയാന്വിതരും കര്‍മ്മ നിരതരാക്കുമെന്നും മേഗനും ഹാരിയും പ്രതികരിച്ചു. രാജകുടുംബത്തിനെതിരെ പ്രതികരിക്കുകയും വിവാദ ഇന്റര്‍വ്യൂ നല്‍കുകയും ചെയ്തതോടെ ഒരു വിഭാഗത്തിന്റെ കണ്ണില്‍ കരടാണ് മേഗന്‍. ഇരുവരുടേയും പ്രവര്‍ത്തിയില്‍ സ്വാര്‍ത്ഥതയുണ്ടെന്നും വിവാദമുണ്ടാക്കി പണമുണ്ടാക്കുകയാണെന്നും വരെ കമന്റുകള്‍ ഉയരുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.