CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 28 Seconds Ago
Breaking Now

'എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല, വീഡിയോകള്‍ കാണുന്നില്ല, അറിയാതെ ലൈവ് പോകുന്നു ; ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന് മേതില്‍ ദേവിക

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നര്‍ത്തകി മേതില്‍ ദേവിക. തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും, അക്കൗണ്ടിലെ വീഡിയോകള്‍ എല്ലാം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നും മേതില്‍ ദേവിക പറയുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വരികയാണെങ്കില്‍ അറിയിക്കണമെന്നും മേതില്‍ ദേവിക ആവശ്യപ്പെട്ടു.

'എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. അറിയാതെ ലൈവ് പോകുന്നു. എന്തെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ അറിയിക്കണമെന്നും ദേവിക പറയുന്നു. ഇപ്പോഴും ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്', മേതില്‍ ദേവിക പറഞ്ഞു.

മേതില്‍ ദേവിക 2021ല്‍ ചെയ്ത പോസ്റ്റുകളൊക്കെ പേജില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. അടുത്തിടെ നടന്‍ അനൂപ് മേനോന്റെയും, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപിയുടെയും ഫേസ്ബുക്ക് പേജും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.