CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 21 Seconds Ago
Breaking Now

മുഖ്യമന്ത്രിയും സിപിഎമ്മും മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞത്; പ്രതിപക്ഷ നേതാവ് ഇമേജുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും ദീപിക

ചങ്ങനാശ്ശേരിയില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത്. ഇമേജ് കാത്ത് സൂക്ഷിക്കാന്‍ കോട്ടയത്ത് ചില പൊടിക്കൈകള്‍ കാട്ടി.

പാലാ ബിഷപ്പിന്റെ വാദങ്ങള്‍ സിപിഎം ശരിവെച്ചെന്ന് ദീപിക പത്രത്തില്‍ ലേഖനം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അറിഞ്ഞു കൊണ്ടു മൂടി വയ്ക്കാന്‍ ശ്രമിച്ച കാര്യങ്ങളാണ് പാലാ ബിഷപ്പ് പറഞ്ഞതെന്ന് ലേഖനം പറയുന്നു. സി പി എം സര്‍ക്കുലറില്‍ പറഞ്ഞതും ബിഷപ്പ് പറഞ്ഞതും ഒരേ കാര്യങ്ങളാണെന്നും ലേഖനത്തിലുണ്ട്.

ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. ബിഷപ്പ് പറഞ്ഞതിന് മതത്തിന്റെ പരിവേഷം നല്‍കാന്‍ ചിലര്‍ ശ്രമിച്ചു. സിപിഎം ഇപ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഇമേജുണ്ടാക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

ചങ്ങനാശ്ശേരിയില്‍ നിന്നു തന്നെ കാര്യങ്ങള്‍ മനസിലായതു കൊണ്ടാണ് പാലായിലേക്ക് പോകാതിരുന്നത്. ഇമേജ് കാത്ത് സൂക്ഷിക്കാന്‍ കോട്ടയത്ത് ചില പൊടിക്കൈകള്‍ കാട്ടി. ബിജെപിക്ക് കാര്യങ്ങള്‍ ബോധ്യമുണ്ടെങ്കില്‍ നടപടി എടുക്കുകയാണ് വേണ്ടത്. ബിഷപ്പിനെ മറയാക്കി മുതലെടുപ്പിന് ശ്രമിക്കരുത്. താലിബാന്‍ വര്‍ഗ്ഗീയതയെ താലോലിക്കുന്നവരുടെ നാവും തൂലികയുമാവാന്‍ സമൂഹം നിന്നു കൊടുക്കരുതെന്നും ലേഖനത്തില്‍ പറയുന്നു. അസോസിയേറ്റ് എഡിറ്റര്‍ സി.കെ.കുര്യാച്ചന്‍ ആണ് ലേഖനം എഴുതിയിരിക്കുന്നത്.

അതേസമയം, മന്ത്രി വി എന്‍ വാസവന്‍ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ച് സുന്നി മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വേട്ടക്കാരന് മന്ത്രി പുംഗവന്‍ ഹാലേലുയ്യ പാടുന്നുവെന്നാണ് മുസ്തഫ മുണ്ടുപാറയുടെ ലേഖനം പറയുന്നത്. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നീതിയെന്ന പരാതിയും ലേഖനത്തിലുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.