CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 55 Minutes 28 Seconds Ago
Breaking Now

ഓണാഘോഷം സെപ്റ്റംബര്‍ 18നു വന്‍ ആഘോഷമാക്കി മാറ്റാനൊരുങ്ങി എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍

ഓണഘോഷം എപ്പോഴും എല്ലാ മലയാളികള്‍ക്കും ഒരു ഉത്സവാഘോഷം പോലെയാണ്. ദുഖങ്ങളും ദുരിതങ്ങളുമെല്ലാം മറന്നു ഒത്തൊരുമയോടെ ഐശ്വര്യത്തോടെയും സമ്പല്‍സമൃദ്ധിയോടുംകൂടിയാണ് എല്ലാവരും എപ്പോഴും ഓണം  ആഘോഷിക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളെയുംപോലെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞനാളുകളില്‍ ആഘോഷങ്ങളൊന്നുമില്ലാതിരുന്ന എക്‌സിറ്ററിലെ മലയാളികള്‍ക്ക് ആവേശമായി ആഘോഷിച്ചുല്ലസിക്കാന്‍ എക്‌സിറ്റര്‍ മലയാളി അസോസിയേഷന്റെ (ഇമ )ഓണം 2021 എക്‌സിറ്ററിലെ പിന്‍ഹോയിലുള്ള അമേരിക്ക ഹാളില്‍ വെച്ച് സെപ്റ്റംബര്‍ 18 നു രാവിലെ 9.30 മുതല്‍ വൈകിട്ട് 5 മണിവരെ നടത്തപ്പെടുന്നു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ഓണഘോഷപരിപാടികള്‍ രാവിലെ അത്തപ്പൂക്കളവും തുടര്‍ന്ന് കൃത്യം 9.30നു പ്രായഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്ന രസകരമായ ഗെയിംസ് ഇനങ്ങള്‍ ഉള്‍പെടുത്തിയുള്ള നിരവധി മത്സരങ്ങളോടുകൂടി ആരംഭിക്കുന്നതുമായിരിക്കും. അതിനുശേഷം കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി ആവേശകരമായ വടംവലി മത്സരം നടക്കുന്നതും തടര്‍ന്നു താലപ്പൊലിയുടെയും ചെണ്ടവാദ്യ മേളങ്ങളുടെയും, അര്‍പ്പുവിളികളുടെയും അകമ്പടിയോടുകൂടി മാവേലിമന്നനെ സ്വീകരിച്ചാനയിച്ചതിനുശേഷം നടക്കുന്ന പൊതുസമ്മേളനം യുക്ക്മ സൗത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് ഡോ:ബിജു പെരിങ്ങത്തറ ഉത്ഘാടനം ചെയ്യൂന്നതുമാണ്. ഉച്ചയോടുകൂടി   രുചിയേറിയ വിഭവസമൃദ്ധമായ ഓണസദ്യയും അതിനുശേഷം കുട്ടികളും മുതിര്‍ന്നവരുമായ ഇമയുടെ അംഗങ്ങള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കലാവിരുന്നും തുടര്‍ന്ന് സ്‌പോര്‍ട്‌സ് ഡേയില്‍ മത്സരങ്ങളില്‍ പങ്കെടുത്തു വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും  നടക്കുന്നതാണ്. ഓണഘോഷപരിപാടികളോടാനുബന്ധിച്ചു ആകര്‍ഷകങ്ങളായ നിരവധി സമ്മാനങ്ങള്‍ ഉള്‍പെടുത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, ഒരുമയുടെയും,സമ്പല്‍സമൃദ്ധിയുടെയും ആഘോഷമായ മലയാളികളുടെ പ്രിയപ്പെട്ട ഓണം ഇമ മുന്‍കാലങ്ങളെതിനേക്കാള്‍ ആവേശപൂര്‍വം ഇക്കൊല്ലം ആഘോഷിക്കുമ്പോള്‍ എക്‌സിറ്ററിലെ എല്ലാ മലയാളികള്‍ക്കും അതിലേക്ക് സംഘഠടകസമിതി ഹൃദയപൂര്‍വം സ്വാഗതമരുളുന്നു. പ്രോഗ്രാം കോര്‍ഡിനേറ്ററുമാരായ ജോബി തോമസിനും, ഡിറ്റ ജ്വലിനും പുറമെ ചെയര്‍മാന്‍ മോഹന്‍കുമാര്‍, പ്രസിഡന്റ് ബിജോ തോമസ്, സെക്രട്ടറി ബിജോയ് വര്‍ഗീസ്, ട്രഷറര്‍ സോജ് ജയപ്രകാശ്, കമ്മിറ്റി മെമ്പര്‍മാരായ റോബി വര്‍ഗീസ്, ജോയ് ജോണ്‍, തെരെസ സാബു എന്നിവരും കൂടാതെ ഇമയുടെ പ്രിയ മെമ്പര്‍മാരും ഓണഘോഷം 2021 ന്റെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇമയുടെ ഓണഘോഷപരിപാടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ചെയര്‍മാന്‍ മോഹന്‍ കുമാര്‍ ( 07460878102), പ്രസിഡന്റ് ബിജോ തോമസ് (07773908970), സെക്രട്ടറി ബിജോയ് വര്‍ഗീസ് (07403780088) എന്നിവരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടാവുന്നതാണ്. ഓണഘോഷപരിപാടികള്‍ നടക്കുന്ന അമേരിക്ക ഹാളിന്റെ വിലാസം. De La Rue Way, Pinhoe, Exeter, EX4 8PX.

ജോയി ജോണ്‍

 




കൂടുതല്‍വാര്‍ത്തകള്‍.