CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 42 Minutes 2 Seconds Ago
Breaking Now

ഞാന്‍ ഇവിടെ അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തിയാല്‍ എനിക്ക് ഇന്ത്യയെപ്പോലെ പ്രത്യേക ശ്രദ്ധ ലഭിക്കില്ല എന്നതായിരുന്നു ആശങ്ക ; എന്നാല്‍ അനുഭവം മറ്റൊന്നായിരുന്നുവെന്ന് ബാബു ആന്റണി

മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ വന്‍താരനിരയ്‌ക്കൊപ്പം ബാബു ആന്റണിയും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടം മൂലം തന്റെ കൈകള്‍ക്ക് ശസ്ത്രക്രിയ നടത്തിയ കാര്യം സോഷ്യല്‍മീഡിയയിലൂടെ നടന്‍ പങ്കുവെച്ചിരിക്കുകയാണ്. 'ഒടുവില്‍ 'പൊന്നിയിന്‍ സെല്‍വം' എന്ന സിനിമയുടെ തുടക്കത്തില്‍ സംഭവിച്ച അപകടത്തിന് ശേഷം ഞാന്‍ എന്റെ ഇടതു തോളില്‍ ശസ്ത്രക്രിയ നടത്തി. രാവിലെ 10.20 ന് അവര്‍ എന്നെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയി, ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിട്ടുണ്ട്.

തോളിലെ റോട്ടര്‍ കഫ് മസില്‍സില്‍ അരമണിക്കൂര്‍ നീളുന്ന ഒരു ശസ്ത്രക്രിയയേ ഉള്ളൂ. അധികം ജോലികള്‍ ചെയ്യാതെ കൂടുതല്‍ പ്രശ്‌നമാക്കാതെ തോള്‍ സൂക്ഷിക്കുന്നത് നല്ലതാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. രണ്ട് മാസം മുമ്പായിരുന്നു അപകടം. ഞാന്‍ ആ കൈകൊണ്ട് സിനിമയില്‍ കുതിരപ്പുറത്ത് കയറുകയും മറ്റേ കൈകൊണ്ട് ശത്രുക്കളെ അടിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തോട് പറയാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,

ഒരു ഇന്ത്യന്‍ ഡോക്ടറില്‍ നിന്ന് ഞാനൊരു നടനാണ് എന്ന് താഴെയുണ്ടായിരുന്നവര്‍ അറിഞ്ഞു. ആ ഡോക്ടര്‍ ഇതറിഞ്ഞതോടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു, ഒരു കുട്ടിയെപ്പോലെ ആവേശഭരിതനായിരുന്നു, 'ഇദ്ദേഹം വളരെ ജനപ്രിയനും പ്രശസ്തനും മികച്ച നടനുമാണ്' എന്ന് അരോട് പറയുകയുണ്ടായി. അദ്ദേഹം അവധിയായിരുന്നതിനാല്‍ സഹപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിനുവേണ്ടി എന്റെ ഒരു ഓട്ടോഗ്രാഫ് എടുത്തു.

എന്റെ ബുദ്ധിശൂന്യമായ ഒരു ആശങ്ക, ഞാന്‍ ഇവിടെ അമേരിക്കയില്‍ ശസ്ത്രക്രിയ നടത്തിയാല്‍ എനിക്ക് ഇന്ത്യയെപ്പോലെ പ്രത്യേക ശ്രദ്ധ ലഭിക്കില്ല എന്നതായിരുന്നു. പക്ഷേ ഓരോരുത്തരും വളരെ ശ്രദ്ധയോടെ, തുല്യമായി പരിഗണിക്കപ്പെടുന്നതാണ് കണ്ടത്. അതിനാല്‍, ആ ആശങ്ക എന്തായാലും വ്യര്‍ഥമായിരുന്നു. അദ്ദേഹം കുറിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.