CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 54 Seconds Ago
Breaking Now

ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ മരിച്ച അതേ ദിവസം ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മ

ഐ.വി.എഫ് ചികിത്സയിലൂടെ ഭാഗ്യലക്ഷ്മി ഗര്‍ഭം ധരിയ്ക്കുകയായിരുന്നു

സെപ്റ്റംബര്‍ 15 ദമ്പതികളായ അപ്പല രാജുവിനും ഭാര്യ ഭാഗ്യലക്ഷ്മിയ്ക്കും നികത്താനാവാത്ത സങ്കടം നല്‍കിയ ദിവസമാണ്. രണ്ട് വര്‍ഷം മുന്‍പ് ഗോദാവരി നദിയിലുണ്ടായ ബോട്ടപകടത്തില്‍ തങ്ങളുടെ ആദ്യ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ രാജുവിനും ഭാഗ്യലക്ഷ്മിയ്ക്കും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ ദിവസം തന്നെ രണ്ട് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിയ്ക്കുകയാണ് ഈ ദമ്പതികള്‍.

വിശാഖപട്ടണത്തിലെ ഗ്ലാസ് നിര്‍മ്മാണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപ്പല രാജു.2019ല്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും മക്കള്‍ക്കൊപ്പം തെലുങ്കാനയിലെ രാമക്ഷേത്രത്തിലേയ്ക്ക് പോവുന്നതിനിടയ്ക്കാണ് അപകടം സംഭവിച്ചത് ദുരന്തത്തില്‍ മക്കള്‍ക്കൊപ്പം രാജുവിന്റെ അമ്മയും മരിച്ചിരുന്നു.

പിന്നീട് കഴിഞ്ഞ വര്‍ഷം ചികിത്സക്കായി ആശുപത്രിയെ സമീപിച്ചെങ്കിലും കോവിഡ് മഹാമാരി പ്രതികൂലമായി. തുടര്‍ന്ന് ഐ.വി.എഫ് ചികിത്സയിലൂടെ ഭാഗ്യലക്ഷ്മി ഗര്‍ഭം ധരിയ്ക്കുകയായിരുന്നു

ഈ മാസം 15ന്, ബോട്ടപകടത്തില്‍ മക്കള്‍ മരിച്ച് രണ്ട് വര്‍ഷം തികഞ്ഞ അതേ ദിവസം ഭാഗ്യലക്ഷ്മി ഇരട്ടപെണ്‍കുഞ്ഞുങ്ങള്‍ക്ക് തന്നെ ജന്മം നല്‍കി. 1.9, 1.6 കിലോഗ്രാം തൂക്കമുള്ള കുഞ്ഞുങ്ങള്‍ സുഖമായിരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.