CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 15 Minutes 52 Seconds Ago
Breaking Now

കരാര്‍ നടത്തിപ്പിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍

മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് ലമാനി 11ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു.

കര്‍ണാടകയില്‍ കരാറുകാരനില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎല്‍എയെ അറസ്റ്റ് ചെയ്തു. ഗഡക് ജില്ലയിലെ ശിരഹട്ടി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഡോ. ചന്ദ്രു ലമാനിയെയും രണ്ട് പേഴ്‌സണല്‍ സഹായികളെയുമാണ് ലോകായുക്ത ഉദ്യോഗസ്ഥര്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് ലമാനി 11ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലോകായുക്ത പൊലീസ് അറിയിച്ചു. ഗഡക് താലൂക്കില്‍ ഗ്രാമത്തിലെ ക്ലാസ്-ഒന്ന് കരാറുകാരന്‍ വിജയ് പൂജാര്‍ ലോകായുക്ത പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. ഫെബ്രുവരി 21 ശനിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് അറസ്റ്റ് ചെയ്തത്

ലക്ഷ്മേഹ്വാര്‍ പട്ടണത്തിലെ ബാലാജി ആശുപത്രിയില്‍ വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ബിജെപി എംഎല്‍എയും അദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമാരായ മഞ്ജുനാഥ് വാല്‍മീകിയും ഗുരു നായക്കും അറസ്റ്റിലായത്. ലോകായുക്ത റെയ്ഡിനിടെ ഗുരു നായക് 50,000 രൂപ അടങ്ങിയ കവര്‍ ആശുപത്രിക്ക് പിന്നിലുള്ള സ്വകാര്യ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് എറിഞ്ഞിരുന്നു. ആശുപത്രിയില്‍ കണ്ടെത്തിയ 4.50 ലക്ഷം രൂപക്കൊപ്പം ലോകായുക്ത പൊലീസ് ആ തുകയും പിടിച്ചെടുത്തു. ലോകായുക്ത എസ്പി സിദ്ധലിംഗപ്പയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.