CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 18 Seconds Ago
Breaking Now

ഇങ്ങനെയാണെങ്കില്‍ എല്ലാ ദിവസവും പ്രധാനമന്ത്രി പിറന്നാള്‍ ആഘോഷിക്കട്ടെ ; മോദിയുടെ പിറന്നാള്‍ ദിനത്തിലെ മെഗാ വാക്‌സിനേഷന് പിന്നാലെ രാജ്യത്തെ വാക്‌സിന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് ചിദംബരം

മോദിയുടെ 71ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ദിനത്തിലെ മെഗാ വാക്‌സിനേഷന് പിന്നാലെ രാജ്യത്തെ വാക്‌സിന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇങ്ങനെയാണെങ്കില്‍ എല്ലാ ദിവസവും പ്രധാനമന്ത്രി പിറന്നാള്‍ ആഘോഷിക്കട്ടെ എന്നു ചിദംബരം ട്വീറ്റ് ചെയ്തു.

മോദിയുടെ 71ാം ജന്മദിനമായിരുന്ന വെള്ളിയാഴ്ച 2.5 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്ത് രാജ്യം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറയുകയായിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ വാക്‌സിനേഷന്‍ കണക്കുകള്‍ പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുലും വിമര്‍ശനമുന്നയിച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ മാത്രം വാക്‌സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കുറഞ്ഞുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി

 




കൂടുതല്‍വാര്‍ത്തകള്‍.