CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 38 Seconds Ago
Breaking Now

പൂക്കളമൊരുക്കി തിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും വേദിയില്‍ നിറഞ്ഞാടി ; ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലിയെ വരവേറ്റു ; ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടംകള്‍ച്ചറല്‍ അസോസ്സിയേഷന്റെ ഓണാഘോഷം പ്രൗഡോജ്ജ്വലമായി

യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗില്‍ഫോര്‍ഡ് അയല്‍ക്കൂട്ടം കള്‍ച്ചറല്‍അസോസിയേഷന്റെ (ജി എ സി എ) ഈ വര്‍ഷത്തെ ഓണാഘോഷം പ്രൗഡോജ്വലമായി നടന്നു. പൂക്കളമൊരുക്കിതിരുവാതിരയും വള്ളംകളിയും കളരിപ്പയറ്റും പുലിക്കളിയും തുടങ്ങി വിവിധ കലാരൂപങ്ങള്‍ വേദിയില്‍നിറഞ്ഞാടി.  ഓണപ്പാട്ടിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് മാവേലിത്തമ്പുരാനെവേദിയിലേക്ക് എതിരേറ്റത്. മാവേലിയുടെ സാന്നിധ്യത്തില്‍ ജി എ സി എ പ്രസിഡന്റ് നിക്‌സണ്‍ ആന്റണിയുംഎക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും ചേര്‍ന്ന് തിരിതെളിച്ച് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. നിക്‌സണ്‍ആന്റണി അദ്ധ്യക്ഷ പ്രസംഗം നടത്തി. മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റും യുക്മ സാംസ്‌കാരിക വേദിരക്ഷാധികാരിയുമായ സി എ ജോസഫ് ഓണ സന്ദേശം നല്‍കി. യുകെയിലെ ഏറ്റവും മികച്ച മാവേലിമാരില്‍ഒരാളായി അറിയപ്പെടുന്ന ക്‌ളീറ്റസ് സ്റ്റീഫന്‍ മാവേലിത്തമ്പുരാനായി എത്തി തന്റെ പ്രജകള്‍ക്കായിഅനുഗ്രഹപ്രഭാഷണം നടത്തി. 

ഗില്‍ഫോര്‍ഡില്‍ നിന്നും ബേസിംഗ്‌സ്‌റ്റോക്കിലേക്ക് താമസിക്കുവാനായി പോകുന്ന സി എ ജോസഫിനുംകുടുംബത്തിനും ചടങ്ങില്‍ ജി എ സി എ യുടെ ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞ 15 വര്‍ഷമായിഗില്‍ഫോര്‍ഡില്‍ താമസിച്ചിരുന്ന യു കെ യിലെ കലാ സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിദ്ധ്യവും യുക്മസാംസ്‌കാരിക വേദി രക്ഷാധികാരിയും മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡണ്ടുമായ സി എ ജോസഫ്ഗില്‍ഫോര്‍ഡിലെ സാമൂഹ്യസാംസ്‌കാരിക ആദ്ധ്യാത്മിക മേഖലകളിലും സജീവസാന്നിധ്യമായിരുന്നുവെന്നുംഅനുസ്മരിച്ചുകൊണ്ട് ജി എ സി എ യുടെ ഉപഹാരം പ്രസിഡന്റ് നിക്‌സണ്‍ ആന്റണി നല്‍കി. മാവേലി സി എജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മറുപടി പ്രസംഗത്തില്‍ ജി എ സി എ നല്‍കിയ സ്‌നേഹാദരവിന്പ്രസിഡന്റ് നിക്‌സണ്‍ ആന്റണിക്കും വൈസ് പ്രസിഡന്റ് മോളി ക്‌ളീറ്റസിനും  ജി എ സി എയുടെ എല്ലാഭാരവാഹികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സി എ ജോസഫ് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ യുക്മ ദേശീയകലാമേളയില്‍ ഉപകരണ സംഗീതത്തില്‍ (ഗിറ്റാര്‍) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെവിന്‍ ക്‌ളീറ്റസിന് ജി എ സിഎയുടെ ഉപഹാരം പ്രസിഡന്റ് നിക്‌സണ്‍ ആന്റണി നല്‍കി അഭിനന്ദിച്ചു.

വര്‍ണ്ണശബളിമയാര്‍ന്ന കലാപരിപാടികള്‍ കൊണ്ട് സമ്പന്നമായ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിച്ചത്ഗില്‍ഫോര്‍ഡ് ജേക്കബ്ബസ് വില്ലേജ് ഹാളിലായിരുന്നു. കോവിഡ് മഹാമാരിയുടെ വിഷമതകളിലൂടെ കടന്നുപോയതിനാലും ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടിയിരുന്നതുകൊണ്ടും കഴിഞ്ഞവര്‍ഷംഓണാഘോഷം നടത്തുവാന്‍ കഴിയാതിരുന്നതിനാല്‍ എല്ലാ കുടുംബാംഗങ്ങളും ആവേശപൂര്‍വ്വമാണ്ഇത്തവണത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയത്. 

തിരുവോണാഘോഷങ്ങളുമായി ബന്ധപ്പെട്ട വര്‍ണ്ണപ്പകിട്ടാര്‍ന്ന മുഴുവന്‍ കലാരൂപങ്ങളും സമന്വയിപ്പിച്ച്   വേദിയില്‍ഓണത്തീമായി അവതരിപ്പിച്ച സംഗീത നൃത്ത ശില്‍പ്പം  മുഴുവന്‍ കാണികളുടെയും മനം കവര്‍ന്നു. മനോഹരമായതിരുവോണപ്പാട്ടിന് വശ്യതയാര്‍ന്ന അഭിനയമികവില്‍ ദൃശ്യാനുഭവം സമ്മാനിച്ച സനു ബേബി, ആതിര സനു, എല്‍ദോ കുര്യാക്കോസ് ഒപ്പം നാടുകാണാനും കേരളത്തിന്റെ പൈതൃകം അടുത്തറിയാനുമായി എത്തിച്ചേര്‍ന്നറുക്‌സണ ടിനു എന്ന വിദേശ വനിതയും ചേര്‍ന്ന് തിരുവോണത്തിന്റെ തീം ഡാന്‍സിന് തുടക്കം കുറിച്ചപ്പോള്‍ശ്രീലക്ഷ്മി ,ചിന്നു ,ആനി , ആതിര, ചിഞ്ചു, മോളി, ഫാന്‍സി, ജിന്‍സി തുടങ്ങിയ കലാപ്രതിഭകളായ വനിതകള്‍ചേര്‍ന്നവതരിപ്പിച്ച തിരുവാതിര വേറിട്ട മികവുപുലര്‍ത്തി. കുട്ടികളായ ആമി, ലക്‌സി, സാറാ,റോഹന്‍, റയാന്‍, ബേസില്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പുതുമയാര്‍ന്ന നൃത്തം ഏറെ ആകര്‍ഷണീയമായിരുന്നു. സെമിക്ലാസിക്കല്‍ ഡാന്‍സുമായി എത്തിയ ദിവ്യ,മെറിന്‍, തിയ, ലക്‌സി, എല്‍സ എന്നിവരും സോളോ ഡാന്‍സ്അവതരിപ്പിച്ച എല്‍സയും ചിന്നുവും കാണികളുടെ നിറഞ്ഞ കൈയ്യടി നേടി. മാനസ്വനി ,എലിസബത്ത്, മെറിന്‍, ദിവ്യ,  സ്റ്റീഫന്‍, ജേക്കബ്ബ് , ഗിവര്‍, കെവിന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാന്‍സ്സദസ്സിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി. 

മലയാളികളുടെ ഓണാഘോഷങ്ങളില്‍ പങ്കു കൊള്ളുവാനും ഓണസദ്യ ആസ്വദിക്കുവാനും  ബ്രിട്ടീഷുകാരുംഎത്തിയത് ജി എ സി എ യുടെ ഓണാഘോഷത്തിന് മാറ്റുകൂട്ടി. അറിയപ്പെടുന്ന നര്‍ത്തകിയും കലാകാരിയുമായബ്രിട്ടീഷ് വനിത ടെലിയാന വേദിയില്‍ അവതരിപ്പിച്ച കിടിലന്‍ ഫോക്ക് ഡാന്‍സ് കാണികളെ ഒന്നടങ്കംഇളക്കിമറിച്ചു. കെവിന്‍, ജേക്കബ് 

, സ്റ്റീഫന്‍, ഗീവര്‍ എന്നിവരുടെ ടീം നയിച്ച വള്ളംകളിയും കളരിപ്പയറ്റും സദസ്സിന് മനോഹരമായ ദൃശ്യാനുഭവമാണ്‌സമ്മാനിച്ചത്. ജിഷ, മീര, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ അതിമനോഹരമായ പൂക്കളം ഏറെആകര്‍ഷണീയമായിരുന്നു

കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച സൗഹൃദ വടംവലി മത്സരംഏവരിലും ആവേശംപകര്‍ന്നു. ഊഞ്ഞാല്‍ ആടുവാനുള്ള സൗകര്യവും ലഭിച്ചത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുംവലിയ ആഹ്ലാദം പകര്‍ന്നു. തുടര്‍ന്നു നടന്ന പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ പങ്കെടുത്തഎല്ലാവരിലും ഗൃഹാതുരതയുണര്‍ത്തി. ഓണസദ്യയുടെ ഇടവേളകളില്‍ ജി എ സി എ യുടെ ഗായകരായ അബിന്‍ജോര്‍ജ്ജ്, നിക്‌സണ്‍ ആന്റണി, സജി ജേക്കബ്, ചിന്നു ജോര്‍ജ്, സി എ ജോസഫ്, സിബി കുര്യന്‍ എന്നിവരുടെഗാനാലാപനങ്ങള്‍ ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ചവൈവിധ്യമാര്‍ന്ന എല്ലാ കലാപരിപാടികളും കാണികളുടെ മുഴുവന്‍ പ്രശംസ ഏറ്റുവാങ്ങി.

മലയാളികളുടെ മനസ്സുകളില്‍ നാടന്‍ പാട്ടിന്റെ മണിനാദമായി ചിരിയുടെ മണികിലുക്കമായി ഒരിക്കലുംനിലയ്ക്കാത്ത മണിമുഴക്കമായി ജീവിക്കുന്ന കലാഭവന്‍ മണിക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് അദ്ദേഹം ആലപിച്ചഗാനങ്ങള്‍ കോര്‍ത്തിണക്കി സന്തോഷ്, നിക്‌സണ്‍, എല്‍ദോ, ജെസ്‌വിന്‍, മോളി, ഫാന്‍സി, ജിന്‍സി, ജിനിഎന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച നൃത്തസംഗീതാര്‍ച്ചന മുഴുവന്‍ കാണികളിലും കലാഭവന്‍ മണിയുടെകലാജീവിതത്തിന്റെ വൈകാരികമായ ഓര്‍മ്മകളുണര്‍ത്തി. വ്യത്യസ്തതയാര്‍ന്ന അവതരണ മികവില്‍ മുഴുവന്‍പരിപാടികളുടെയും ആങ്കറിംഗ് നടത്തിയ ശരത്, ജിജിന്‍, ചിന്നു എന്നിവര്‍ എല്ലാവരുടെയുംഅഭിനന്ദനമേറ്റുവാങ്ങി. ഓണാഘോഷ പരിപാടികളുടെ കോര്‍ഡിനേറ്റര്‍സ് ആയ മോളി ക്‌ളീറ്റസ് , ഫാന്‍സിനിക്‌സണ്‍ , എല്‍ദോ കുര്യാക്കോസ്, ഷിജു മത്തായി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ച കലാപ്രതിഭകള്‍ക്കുംപരിപാടികളില്‍ പങ്കെടുക്കുവാനായി ഹാളില്‍ നിറഞ്ഞുകവിഞ്ഞെത്തിയ മുഴുവനാളുകള്‍ക്കും കൃതജ്ഞതപ്രകാശിപ്പിച്ചു.

ജിന്‍സി കോരത് 




കൂടുതല്‍വാര്‍ത്തകള്‍.