CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 30 Minutes 53 Seconds Ago
Breaking Now

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സമാഗമം 2021 ; ആവേശം അലതല്ലുന്ന ആഘോഷവുമായി അംഗങ്ങള്‍ ; പുതിയ അംഗങ്ങള്‍ക്ക് അസോസിയേഷന്‍ ഒരുക്കിയത് ഹൃദ്യമായ വരവേല്‍പ്പ്

വൈകീട്ട് 4 മണിയ്ക്ക് ആരംഭിച്ച സമാഗമത്തില്‍ 450 പേരോളം പങ്കെടുത്തു,

നാടിന്റെ ഓര്‍മ്മകളുമായി പ്രവാസ ജീവിതം നയിക്കുന്ന ഓരോ മലയാളികള്‍ക്കും ഒത്തുകൂടല്‍ എന്നത് മനസില്‍ തീര്‍ക്കുന്നത് പറയാനാകാത്ത സന്തോഷമാണ്. കോവിഡ് പ്രതിസന്ധികള്‍ പിന്നിട്ട് മാസങ്ങള്‍ക്ക് ശേഷം അംഗങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ സമാഗമം എല്ലാവര്‍ക്കും മറക്കാനാകാത്ത ദിവസമാണ് സമ്മാനിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് ആരംഭിച്ച സമാഗമത്തില്‍ 450 പേരോളം പങ്കെടുത്തു, വില്‍ഷെയര്‍ മലയാളി അസോസിയേഷനിലേക്ക് പുതിയതായി എത്തിയ അംഗങ്ങളെ ഏവരും സ്വാഗതം ചെയ്തു. കുടുംബത്തിലേക്ക് പുതിയതായി എത്തിയ അതിഥികളെ ഏവരും ആവേശത്തോടെ വരവേറ്റു. ഇപ്പോള്‍ 750 അംഗങ്ങളോളമുള്ള അസോസിയേഷനായി വില്‍ഷെയര്‍ മലയാളി അസോസിയേഷന്‍ വികസിച്ചിരിക്കുകയാണ്.

പരിപാടിയിലേക്ക് ഏവരേയും സെക്രട്ടറി ശ്രീ മാര്‍ട്ടിന്‍ വര്‍ഗീസ് സ്വാഗതം ചെയ്തു. പരിപാടിയില്‍ മുഖ്യ അതിഥികളായി യുക്മ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ഡോ ജിജു പെരിങ്ങത്തറ ജിഎംഎ പ്രസിഡന്റ് സുനില്‍ ജേര്‍ജ് , ഫാ സജി ജോസഫ് എന്നിവര്‍ പങ്കെടുത്തു. കമ്മറ്റി അംഗങ്ങളും പരിപാടിയില്‍ സജീവമായി.

പ്രസിഡന്റ് ജിജി വിക്ടര്‍, സെക്രട്ടറി മാര്‍ട്ടിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജിന്‍സ് ജോസ്, ട്രഷറര്‍ ജെയ്മി നായര്‍ കമ്മറ്റി മെമ്പേഴ്‌സ് സോണി, ഷാജു ജോസഫ്, ബൈജു വാസുദേവന്‍, ജോണ്‍സണ്‍, ബിജു വര്‍ഗീസ് ,സെലിന്‍ വിനോദ്, അനു ചന്ദ്ര എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചു.

വര്‍ണ്ണശബളമായ പ്രോഗ്രാമുകളാണ് വേദിയില്‍ അരങ്ങേറിയത്. പുതിയതായി എത്തിയ അംഗങ്ങളെ വരവേറ്റതിനൊപ്പം തന്നെ നിരവധി കലാപരിപാടികള്‍ നിറഞ്ഞാടി. പുതിയതായി എത്തിയവരുടെ ഡാന്‍സ് ഏറ്റവും ശ്രദ്ധേയമായി.

കണ്ണെടുക്കാന്‍ കഴിയാത്ത വിധം മനോഹരമായ നൃത്താവിഷ്‌കാരം വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ കാഴ്ചക്കാര്‍ക്ക് അതൊരു മികച്ച ദൃശ്യ വിരുന്നായി.

പ്രശസ്ത ഗായകരായ തോമസ്, പൗലോസ്, സ്റ്റീഫന്‍ എന്നിങ്ങനെ ഒരു പിടി ഗായകര്‍ അവതരിപ്പിച്ച പാട്ടുകളും ശ്രദ്ധ പിടിച്ചുപറ്റി.

അഡേല്‍ ബഷീര്‍, ബിന്‍സി വിക്ടര്‍ എന്നിവരുടെ അവതരണ ശൈലി എടുത്തുപറയേണ്ടതാണ്.

ഒപ്പം രുചികരമായ ഭക്ഷണം ഇവിടെ ഒരുക്കിയിരുന്നു.

പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസറായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്.  ഡീ വേ ഗ്രോസറീസ് സ്‌പോണ്‍സര്‍ ചെയ്ത റാഫിള്‍ പ്രൈസസ് ഉണ്ടായിരുന്നു.

രാജേഷ് നടേപ്പള്ളി, രാജേഷ് കുമാര്‍ പൂപ്പാറയില്‍, സോജി തോമസ് എന്നിവരാണ് ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്തത്.

വൈകീട്ട് നാലു മണി മുതല്‍ 11 മണി വരെ വേദിയില്‍ നിറഞ്ഞ പ്രോഗ്രാമായിരുന്നു. മികച്ച കലാകാരന്മാര്‍ അസോസിയേഷന്റെ അനുഗ്രഹം തന്നെയാണ്. ഒപ്പം മികച്ച ഒരു നേതൃത്വത്തിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തില്‍ മാത്രമേ ഇത്തരം മനോഹരമായ ഒരു സമാഗമം സംഘടിപ്പിക്കാനാവൂ.

അസോസിയേഷനിലെ ഓരോ അംഗങ്ങളുടേയും നേതൃത്വത്തിന്റെയും ഈ പ്രയത്‌നം ഏറെ വിജയം കണ്ടൂ. ഒരു മനോഹര സായാഹ്നം ആസ്വദിച്ചാണ് ഏവരും മടങ്ങിയത്...

രാജേഷ്‌ നടേപ്പിള്ളി പകർത്തിയ കൂടുതല്‍ ചിത്രങ്ങള്‍ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക 




കൂടുതല്‍വാര്‍ത്തകള്‍.