CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 19 Seconds Ago
Breaking Now

ലണ്ടനില്‍ 28-കാരിയായ അധ്യാപികയെ കൊലപ്പെടുത്തിയ പ്രതിയെ കിട്ടിയില്ല? കൊലയാളി വീണ്ടും സ്ത്രീകളെ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പ് നല്‍കി മെറ്റ് ഡിറ്റക്ടീവുമാര്‍; സുരക്ഷ ചോദ്യചിഹ്നമായെന്ന് സഹതാമസക്കാരി; സ്ത്രീകള്‍ക്കെതിരെ പൊതുസ്ഥലത്ത് നടക്കുന്ന അക്രമങ്ങളില്‍ രോഷം വളരുന്നു

ഏതാനും മാസങ്ങള്‍ക്കിടെ നിരവധി സ്ത്രീകളാണ് തെരുവുകളില്‍ വെച്ച് കൊല്ലപ്പെട്ടത്

അധ്യാപിക സബീനാ നെസയുടെ കൊലപാതകത്തില്‍ ആശങ്ക വളരുന്നു. മേഖലയില്‍ താമസിക്കാന്‍ പോലും ഭയം തോന്നുന്നുവെന്നാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവതിയുടെ പ്രതികരണം. കൊലപാതകി വീണ്ടും അക്രമിക്കാന്‍ ഇടയുണ്ടെന്ന് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതോടെയാണിത്. 

സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂക് ഗ്രാമത്തിലുള്ള പെഗ്ലെര്‍ സ്‌ക്വയറിലെ ഡിപോട്ട് ബാറില്‍ ആദ്യ ഡേറ്റിനായി പോകവെയാണ് 28-കാരി കൊലപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ പാര്‍ക്കില്‍ വെച്ച് അക്രമിക്കപ്പെട്ട ഇവരുടെ മൃതദേഹം 24 മണിക്കൂറിന് ശേഷമാണ് വണ്‍സ്‌പേസ് കമ്മ്യൂണിറ്റി സെന്ററിന് അരികിലുള്ള ഇലക്കൂട്ടത്തിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 

യുവതിയെ കാണാതായെന്ന് ഇതിനിടെ ആരും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ ഈ ഘട്ടത്തില്‍ താന്‍ നേരിട്ട ഭയാശങ്കകള്‍ സത്യമായതിന്റെ ഞെട്ടലിലാണ് ഇവരുടെ സഹതാമസക്കാരി. 'അവള്‍ക്ക് ഇതുപോലൊരു അവസ്ഥ നേരിടുമെന്ന് ഒരിക്കലും ചിന്തിച്ചില്ല. സന്ദേശങ്ങള്‍ അയച്ചെങ്കിലും പതിവില്ലാത്ത രീതിയില്‍ മറുപടി വന്നില്ല. ഇപ്പോള്‍ ഇവിടെ താമസിക്കാന്‍ ഭയമാകുന്നു', സഹതാമസക്കാരി ഗാര്‍ഡിയനോട് പറഞ്ഞു. 

സബീനയെ കൊലപ്പെടുത്തിയത് അപരിചിതനായ വ്യക്തിയാണോയെന്നാണ് മെറ്റ് പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. ഇതോടെ സാധാരണ തിരക്കേറിയ പാര്‍ക്കിലേക്ക് വരാന്‍ ആളുകള്‍ ഭയക്കുകയാണ്. ബ്രിട്ടനിലെ തെരുവുകളില്‍ സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറുന്ന അവസ്ഥയില്‍ ഇടപെടല്‍ ഉറപ്പാക്കണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തെരുവുകള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമാണെന്നും, ഭയപ്പെടേണ്ടതില്ലെന്നുമാണ് പോലീസിന്റെ നിലപാട്. 

ഏതാനും മാസങ്ങള്‍ക്കിടെ നിരവധി സ്ത്രീകളാണ് തെരുവുകളില്‍ വെച്ച് കൊല്ലപ്പെട്ടത്. ഒരു കേസില്‍ പോലീസുകാരന്‍ തന്നെ പ്രതിയായത് ബ്രിട്ടനെ ഞെട്ടിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.