CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 39 Seconds Ago
Breaking Now

ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് കുറയുന്നു; കണക്കുകള്‍ നിരത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ; പ്രസ്താവന വിവാദത്തില്‍

ഈ നില തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ തുല്യമാകുമെന്നുമാണ് ദിഗ് വിജയ് സിംഗ് പറയുന്നു.

ജനങ്ങളെ ഭിന്നിപ്പിക്കുന്ന വര്‍ഗീയ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയും മുസ്‌ലിങ്ങളുടെ പ്രത്യുല്പാദന നിരക്ക് കൂടുകയും ആണെന്നുമാണ് ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശം.

1951ലെ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ദിഗ് വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം. ഹിന്ദുക്കളുടെ പ്രത്യുത്പാദന നിരക്ക് 2.3 ശതമാനവും മുസ്ലീങ്ങളുടേത് 2.7 ശതമാനവും ആണെന്നും ഈ നില തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജനസംഖ്യ തുല്യമാകുമെന്നുമാണ് ദിഗ് വിജയ് സിംഗ് പറയുന്നു.

നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ദിഗ് വിജയ് സിങ് പിന്തുണ അറിയിക്കുകയും 1.11 ലക്ഷം രൂപ സംഭാവന നല്‍കകയും ചെയ്തിരുന്നു.മതം മനുഷ്യനും ദൈവവും തമ്മിലുള്ള വിഷയമാണ്, രാഷ്ട്രീയ ഉപകരണമല്ല. അതിനാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കിയത് തന്റെ വ്യക്തിപരമായ താത്പര്യമായി കണക്കാക്കണമെന്നാണ് ദിഗ് വിജയ് സിംഗ് പറഞ്ഞത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.