CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 15 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതസ്ഥാപനത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു

പ്രെസ്റ്റന്‍ .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ സ്ഥാപനത്തിന്റെയും ,മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും അഞ്ചാം വാര്‍ഷികം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ കൃതജ്ഞതാ ബലിയര്‍പ്പണത്തോടെ ആഘോഷിച്ചു . രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ.ഡോ ആന്റണി ചുണ്ടെലിക്കാട്ട്  വിശുദ്ധ കുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചു ,

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലാബര്‍ രൂപതയുടെ ദൈവം നല്‍കിയ  അനന്തമായ നന്മകള്‍ക്കും ,അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ രൂപത കൈവരിച്ച നേട്ടങ്ങള്‍ക്കും ദൈവതിരുമുമ്പില്‍ നന്ദി അര്‍പ്പിക്കാന്‍ ഉള്ള അവസരവുമാണിതെന്നും , രൂപതയില്‍  ഒരു കുടുംബമായി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ യാചിക്കുന്നതിനും നമ്മള്‍ പ്രാര്‍ത്ഥിച്ചോരുങ്ങേണ്ട അവസരമാണിതെന്നും  റെവ. ഡോ .ആന്റണി ചുണ്ടെലിക്കാട്ട് വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉത്‌ബോധിപ്പിച്ചു .  ,

രൂപത വികാരി ജെനെറല്‍ റെവ. ഫാ. ജിനോ അരീക്കാട്ട്  എം. സി. ബി. എസ്,  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇതുവരെ കൈവരിച്ച ദൈവ പരിപാലനാക്കും ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ,  രൂപതയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും   എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു  , കത്തീഡ്രല്‍ വികാരി റെവ. ഡോ ബാബു പുത്തന്‍പുരക്കല്‍ ,വൈദിക കൂട്ടായ്മ സെക്രെട്ടറി ഫാ. ജോസ് അഞ്ചാനിക്കല്‍  എന്നിവര്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി . രൂപതയുടെ വിവിധ മിഷനുകളില്‍ നിന്നുള്ള വൈദികര്‍ , സന്യസ്തര്‍ , അല്മായ പ്രതിനിധികള്‍ എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു .

ഷൈമോന്‍ തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.