CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 2 Seconds Ago
Breaking Now

ഫീസ് അടക്കാത്തതിന് പുറത്താക്കി, ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഒന്നാം റാങ്ക് നേടി ഗ്രീഷ്മയുടെ മറുപടി

കര്‍ഷകന്റെ മകളാണ് ഗ്രീഷ്മ. കോവിഡ് പ്രതിസന്ധി മൂലം സ്‌കൂള്‍ ഫീസടക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയതില്‍ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച 16 കാരി ഗ്രീഷ്മ നായക്. കര്‍ണാടകയിലെ കൊരട്ടഗിരി സ്വദേശിനിയായ ഈ പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം പരാജയപ്പെട്ടതോടെ ജീവിതം തിരിച്ചുപിടിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി മറുപടി നല്‍കി.

കര്‍ഷകന്റെ മകളാണ് ഗ്രീഷ്മ. കോവിഡ് പ്രതിസന്ധി മൂലം സ്‌കൂള്‍ ഫീസടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ പഠനവും മുടങ്ങി. സഹോദരി കീര്‍ത്തനയാണ് ഗ്രീഷ്മയെ പഠിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബൊര്‍ഡ് പരീക്ഷയ്ക്കും അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഗ്രീഷ്മയുടെ പേര് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ ഹാള്‍ ടിക്കറ്റും ലഭിച്ചില്ല.

ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെയാണ് ഗ്രീഷ്മ ജയിച്ചത്. പരീക്ഷ എഴുതാനാകില്ലെന്ന് അറിഞ്ഞതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിന് എതിരെ പരാതിയുമായി മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് ഹാള്‍ ടിക്കറ്റ് അനുവദിച്ചത്. ഇപ്പോള്‍ 95.84 ശതമാനം മാര്‍ക്ക് വാങ്ങിയാണ് ഗ്രീഷ്മ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.