CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 40 Minutes 4 Seconds Ago
Breaking Now

കൊക്കയാറില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം കണ്ടെത്തിയത് പരസ്പരം കെട്ടിപ്പിടിച്ച നിലയില്‍ ; ഹൃദയം തകര്‍ക്കുന്ന കാഴ്ച

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 8 ആയി

ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തെ തിരച്ചിലില്‍ കാണാതായ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്.

മണിമലയാറ്റില്‍ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 8 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നു. ഒഴുക്കില്‍പെട്ട് കാണാതായ ആന്‍സി സാബുവിന്റെ മൃതദേഹവും ഇതുവരെ കിട്ടിയിട്ടില്ല.

കാഞ്ഞിരപ്പള്ളി സ്വദേശി സിയാദിന്റെ അഞ്ചംഗ കുടുംബം ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം കൊക്കയാറിലെത്തിയത്. ബന്ധുവീട്ടില്‍ തങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. സിയാദും അവിടെയുണ്ടായിരുന്നതാണ്. എന്നാല്‍ പിതാവിന് ഹൃദയാഘാതമുണ്ടായതായി അറിഞ്ഞതോടെ സിയാദ് ഇവിടെ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് പോയി.

ശനിയാഴ്ച ഉച്ചയ്ക്ക് സിയാദിന്റെ സഹോദരന്‍ ഇവരോട് ഫോണില്‍ സംസാരിക്കവെ പെട്ടെന്ന് നിലവിളി കേള്‍ക്കുകയും ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ കുടുംബമൊന്നാകെ ഒഴുകിപോയെന്ന് സിയാദ് അറിയുന്നത് പിന്നെയും കുറച്ചുകഴിഞ്ഞാണ്. 

സിയാദിന്റെ ഭാര്യ ഫൗസിയ, മക്കളായ അമീന്‍ സിയാദ്, അമ്‌ന സിയാദ്, സഹോദരിയുടെ മക്കളായ അഖ്‌സാന, അഖിയാന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.