CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 54 Seconds Ago
Breaking Now

പുതു നേതൃത്വവും പുതിയ പരിപാടികളുമായി സമീക്ഷ യുകെ കൊവെന്‍ട്രി വാര്‍വിക്ക് ബ്രാഞ്ച്

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തോട് മുന്നോടിയായി   കൊവെന്‍ട്രി വാര്‍വിക്ക് ബ്രാഞ്ച് സമ്മേളനം വ്യാഴാഴ്ച (14/10/2021) രാത്രി 8  മണിക്ക്  ഹെഡില്‍ ഗ്രൊവില്‍ വെച്ച് നടന്നു. നാഷണല്‍ സെക്രട്ടറി സഖാവ്. ദിനേശ് വെള്ളാപ്പള്ളി ഉത്ഘാടനം നിര്‍വഹിച്ച സമ്മേളനത്തില്‍, സമീക്ഷ കോവെന്ററി വാര്‍വിക്ക് ബ്രാഞ്ച് പ്രസിഡണ്ടും മലയാളം മിഷന്‍ ദേശീയ സെക്രട്ടറിയും ആയ സഖാവ്. എബ്രഹാം കുര്യന്‍  അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി സഖാവ്. ശ്രീജിത്. ജി സ്വാഗതം പറയുകയും, കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. സമീക്ഷ യുകെ ദേശീയ തലത്തില്‍ സംഘടിപ്പിച്ച എല്ലാ ക്യാമ്പെയിനുകളും ഏറ്റെടുത്തു നടത്തി വിജയിപ്പിച്ച  കോവെന്ററി വാര്‍വിക്ക് ബ്രാഞ്ചിനെ   നാഷണല്‍ പ്രെസിഡന്റും ബ്രാഞ്ച് അംഗവും ആയ സഖാവ്. സ്വപ്ന പ്രവീണും, ദേശീയ സെക്രട്ടറി സഖാവ്. ദിനേശ് വെള്ളാപ്പള്ളിയും പ്രത്യേകം അഭിനന്ദിച്ചു . ലോക്ക് ഡൌണ്‍ കാലത്തു കഷ്ടത അനുഭവിച്ച വിദ്യാര്‍ത്ഥികളെയും, ജോലി നഷ്ടപ്പെട്ടവരെയും സഹായിക്കാന്‍ ബ്രാഞ്ചിലെ അംഗങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ മാതൃകാപരമായ ഒന്നാണ് എന്ന് ഇവര്‍ അഭിപ്രായ പെട്ടു  . അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറി  സ. പ്രവീണ്‍ രാമചന്ദ്രന്‍, ബ്രാഞ്ച് പ്രസിഡന്റ്  സ. ജുബിന്‍ അയ്യാരില്‍, ജോയിന്റ് സെക്രട്ടറി  സ. ക്ലിന്റ് തോമസ്, വൈസ് പ്രസിഡന്റ്  സ. ഷിനു ഷിബു (ആമി), ട്രെഷറര്‍  സ. അഖില്‍ എന്നിവര്‍ ഇനിവരുന്ന രണ്ടു വര്‍ഷകാലം ബ്രാഞ്ചിനെ നയിക്കും. ബ്രാഞ്ച് അംഗങ്ങള്‍ ആയ  മുഹമ്മദ് മര്‍സൂഖ്, അബി, നെബില്‍ അഫി, ഹരികൃഷ്ണന്‍ എന്നിവര്‍  പുതിയ ഭാരവാഹികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ബ്രാഞ്ചിന്റെ ഭാവി പരുപാടികളായ  NHS ഉം ആയി സഹകരിച്ചുകൊണ്ടുള്ള പരിപാടികള്‍, ഫുഡ് ബാങ്കിലേക്കുള്ള കളക്ഷന്‍സ്, ഓര്‍ഗന്‍ ഡൊണേഷനെ കുറിച്ചുള്ള ബോധവത്കരണം, ലൈബ്രറിയിലേക്കുള്ള പുസ്തകവിതരണങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റഫോം  വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ഭാവിപരിപാടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. അധ്യക്ഷന്‍ എബ്രഹാം കുര്യന്‍ നന്ദി പറഞ്ഞുകൊണ്ട്, രാത്രി 9.30 നു സമ്മേളനം അവസാനിച്ചു.

 

വാര്‍ത്ത : ഉണ്ണികൃഷ്ണന്‍ ബാലന്‍

 

 

 




കൂടുതല്‍വാര്‍ത്തകള്‍.