CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 29 Minutes 43 Seconds Ago
Breaking Now

വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം വര്‍ണാഭമായി

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ഒക്ടോബര്‍ 15,16,17 എന്നീ തിയതികളിലായി വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ വച്ച് കെങ്കേമമായി ആഘോഷിച്ചു. ആഘോഷപ്പെരുമകൊണ്ടും ഈ ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ മുട്ടുചിറ നിവാസികളുടെ 12ാമത് സംഗമമാണ് വര്‍ണാഭമായി ആഘോഷിച്ചത്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദ സ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുക്കിയുടെ ഭാഗമായി ഒന്നിനും കുറവില്ലാത്ത നാടെന്ന് പഴമക്കാര്‍ വിശേഷിപ്പിച്ച മുട്ടുചിറയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ നൂറിലധികം വരുന്ന കുടുംബങ്ങളുടെ സംഗമമാണ് ഒക്ടോബര്‍ 15,16,17 തീയതികളിലായി വെയില്‍സിലെ കെഫാണ്‍ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടത്.

സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലാച്ചിറ നടയ്ക്കല്‍ കുടുംബാംഗവം സംഗമ രക്ഷാധികാരിയും ആയ റവ ഫാ വര്‍ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബ്ബാനയോടു കൂടിയാണ് പ്രധാന സംഗമ പരിപാടികള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരികളും വാശിയേറിയ ലേലം വിളികളും മത്സര പരിപാടികളുമെല്ലാം സംഗമം വര്‍ണശബളമാക്കി. കൂടാതെ അഞ്ചാമത് സംഗമ വേദിയില്‍ ഉദ്ഘാടകനായി എത്തിയ കേരളത്തിന്റെ നിലവിലെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍, കടത്തുരുത്തി എംഎല്‍എ ശ്രീ മോന്‍സ് ജോസഫ്, എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പറും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ പി വി സുനില്‍, കടത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയ്‌നമ്മ ഷാജു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ തോമസ് സി മാഞ്ഞൂരാന്‍, കടത്തുരുത്തി പഞ്ചായത്ത് മെമ്പര്‍മാരായ ജിന്‍സി എലിസബത്ത്, ഷീജ സജി കൂടാതെ മുട്ടുചിറ ഫൊറോന പള്ളിയിലെ പെരിയ ബഹുമാനപ്പെട്ട വികാരിയച്ചന്‍ മുട്ടുചിറ ഇടവകാംഗങ്ങളായ റവ ഫാ ബിറ്റാച്ചു മാത്യു പുത്തന്‍പുരയ്ക്കല്‍, റവ ഫാ ബിനോജ് മാത്യു പുത്തന്‍ പുരയ്ക്കല്‍, അല്‍ഫോന്‍സാ സ്‌നേഹതീരം ഭാരവാഹികള്‍ തുടങ്ങി നിരവധി രാഷ്ട്രീയ മത സാംസ്‌കാരിക നായകര്‍ ,സംഗമത്തിന് അഭിനന്ദനങ്ങളും ആശംസകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ എത്തിച്ചേര്‍ന്നിരുന്നതും സംഗമത്തിന്റെ മാറ്റ് കൂട്ടി.

ജോണ്‍ കണിവേലിയൂടെ നേതൃത്വത്തില്‍ വിന്‍സെന്റ് പോള്‍ പാണകുഴി, റോയ് പറമ്പില്‍ എന്നിവര്‍ മുഖ്യ കണ്‍വീനര്‍മാരായാണ് 12ാമത് സംഗമ പരിപാടികള്‍ നടത്തപ്പെട്ടത്. 12ാമത് മുട്ടുചിറ സംഗമം ഒരു നവ്യാനുഭവമാക്കിമാറ്റുവാനും ആബാല വൃദ്ധ ജനങ്ങളുടെ മുക്തകണ്ഠ പ്രശംസക്ക് പാത്രമാക്കുവാനും വിന്‍സന്റിന്റെയും റോയിയുടേയും കഠിനാദ്ധ്വാനത്തിലൂടേയും അക്ഷീണ പരിശ്രമത്തിലുടേയും സാധിച്ചു എന്നുള്ളത് ഈ സംഗമത്തിന്റെ മാത്രം മറ്റൊരു സവിശേഷതയാണ്. കൂടാതെ സംഗമത്തിന് എത്തിച്ചേര്‍ന്ന ആബാലവൃദ്ധ ജനങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വ്യത്യസ്തയാര്‍ന്ന ഭക്ഷണങ്ങളാണ് സംഘാടകര്‍ ഈ തവണ ഒരുക്കിയത്. വെറുതെ ഒരു സംഗമം എന്നതിനേക്കാളുപരി സംഗമ ദിവസം ചാരിറ്റി കളക്ഷനായി കളക്ട് ചെയ്ത തുക മുട്ടുചിറ അല്‍ഫോന്‍സാ സ്‌നേഹതീരം, വോക്കിംഗ് കാരുണ്യ എന്നിവയ്ക്കായി സംഘാടകര്‍ മാറ്റിവച്ചതും ഈ സംഗമത്തിന്റെ മാറ്റ് കൂട്ടുന്നു. ഒക്ടോബര്‍ 17ാം തിയതി നടന്ന സെനറ്റ് സന്ദര്‍ശനത്തോടുകൂടിയാണ് 12ാമത് മുട്ടുചിറ സംഗമത്തിന് തിരശീല വീണത്.

യുകെയിലെ മുട്ടുചിറ നിവാസികളുടെ 13ാമത് സംഗമം 2022ല്‍ ബിനു ജേക്കബ് കൊട്ടാരത്തില്‍ രാജു കുര്യന്‍ ഇളമ്പാശ്ശേരില്‍, ബൈജു കുര്യന്‍ ഇളമ്പാശ്ശേരില്‍, ബൈജു മാണി എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടത്തപ്പെടുന്നത്. സ്ഥലവും തിയതിയും പിന്നീട് അറിയിക്കുന്നതാണ്.

ജിജോ അരയത്ത്‌




കൂടുതല്‍വാര്‍ത്തകള്‍.